---
title: "നൂറിന്റെ നിറവിൽ! കുറ്റ്യാടി എം.ഐ.യു.പി സ്‌കൂൾ നൂറാം വാർഷികവും കെട്ടിടോദ്ഘാടനവും; ആറുമാസം നീളുന്ന പരിപാടികള്‍ പ്രഖ്യാപിച്ചു"
english_title: "Kuttiyadi MIUP School Centenary Celebration Building Inauguration Programs Declared"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/382651/kuttiyadi-miup-school-centenary-building-inauguration-programs-declared"
published_at: "2026-09-15T06:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa895b1764bb_kuttiyadi-miup-school-centenary-building-inauguration-programs-declared.jpg"
keywords: ["MIUP School Kuttiyadi", "Centenary Celebration"]
---

# നൂറിന്റെ നിറവിൽ! കുറ്റ്യാടി എം.ഐ.യു.പി സ്‌കൂൾ നൂറാം വാർഷികവും കെട്ടിടോദ്ഘാടനവും; ആറുമാസം നീളുന്ന പരിപാടികള്‍ പ്രഖ്യാപിച്ചു

> **Lead Summary:** **കുറ്റ്യാടി: ** എംഐയുപി സ്‌കൂളിന്റെ നൂറാം വാര്‍ഷികവും കെട്ടിടോദ്ഘാടനവും സംബന്ധിച്ച അനുബന്ധ പരിപാടികള്‍ പ്രഖ്യാപിച്ചു. സെലിബ്രിറ്റി വോളി, പൂര്‍വവിദ്യാര്‍ഥി സംഗമവും നാടകവും, അക്ഷരജ്വാല- അഞ്ചു ലക്ഷം പുസ്തകങ്ങളുടെ സമാഹരണം, മെഗാ തിരുവാതിരയും ഒപ്പനയും, സമ്മേളനസ്തൂപം എന്നീ പരിപാടികളാണ് പ്രഖ്യാപിച്ചത്.

## Article Content

**കുറ്റ്യാടി: ** എംഐയുപി സ്‌കൂളിന്റെ നൂറാം വാര്‍ഷികവും കെട്ടിടോദ്ഘാടനവും സംബന്ധിച്ച അനുബന്ധ പരിപാടികള്‍ പ്രഖ്യാപിച്ചു. സെലിബ്രിറ്റി വോളി, പൂര്‍വവിദ്യാര്‍ഥി സംഗമവും നാടകവും, അക്ഷരജ്വാല- അഞ്ചു ലക്ഷം പുസ്തകങ്ങളുടെ സമാഹരണം, മെഗാ തിരുവാതിരയും ഒപ്പനയും, സമ്മേളനസ്തൂപം എന്നീ പരിപാടികളാണ് പ്രഖ്യാപിച്ചത്.

ഇതിനു പുറമെ സ്‌കൂള്‍ തലത്തില്‍ 'നൂറു വര്‍ഷം നൂറു പരിപാടികള്‍' നടക്കും. എംഎല്‍എമാരായ പാറക്കല്‍ അബ്ദുല്ല, കെ.എം അഭിജിത്ത്, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ മോഹന്‍ദാസ്, കുന്നുമ്മല്‍ എഇഒ കെ. രത്‌നവല്ലി എന്നിവര്‍ ചേര്‍ന്നാണ് പദ്ധതികളുടെ പ്രഖ്യാപനം നിര്‍വഹിച്ചത്. പുതിയ സ്‌കൂളിന്റെ ഉദ്ഘാടനം മാര്‍ച്ചില്‍ നടക്കുമെന്ന് മാനെജര്‍ കുണ്ടാഞ്ചേരി അബൂബക്കര്‍ ഹാജിയും പ്രഖ്യാപിച്ചു.

കുറ്റ്യാടി ടൗണിന്റെ ഹൃദയഭാഗത്ത് 100 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന സ്‌കൂളാണ് ഊരത്ത് റോഡില്‍ ബൈപ്പാസിനോട് ചേര്‍ന്ന് അത്യാധുനിക സൗകര്യങ്ങളോടെ മാറ്റിപ്പണിയുന്നത്. വിശാലമായ ഗ്രൗണ്ടും ക്ലാസ് മുറികളും ചുറ്റുമതിലും എല്ലാമുള്ള പുതിയ കെട്ടിടം ഏതാണ്ട് പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്.

ഇനി മിനുക്കുപണികളാണ് ബാക്കിയുള്ളത്. ഉദ്ഘാടത്തിനുള്ള ഒരുക്കങ്ങളാണ് ഇപ്പോള്‍ പ്രഖ്യാപിച്ച പദ്ധതികളെന്ന് മാനെജ്‌മെന്റും പിടിഎയും അറിയിച്ചു. പരിപാടികളുടെ പ്രഖ്യാപനത്തോടൊപ്പം എല്‍എസ്എസ്, യുഎസ്എസ്, നവോദയ, സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം തുടങ്ങിയവ നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനവും നടന്നു.

ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എന്‍.പി സക്കീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ പി. ജമീല സ്വാഗതം പറഞ്ഞു. കണ്‍വീനര്‍ സെഡ്.എ സല്‍മാന്‍ ആമുഖഭാഷണം നടത്തി.

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീജേഷ് ഊരത്ത്, നസീറ ഫൈസല്‍, പിടിഎ വൈസ് പ്രസിഡന്റ് എ.കെ വിജീഷ്, എംപിടിഎ പ്രസിഡന്റ് കെ.കെ നഫീസ, സജിമോള്‍ എന്‍.ടി, അനുപം ജെയിസ്, കെ.പി അബ്ദുല്‍ മജീദ്, പി. ജമാല്‍, സി.എച്ച് ഷരീഫ്, അജേഷ് എ., ബാബു വി., ഹഫീഫ് കെ.പി.ആര്‍, മേഴ്‌സി ജോസ്, വര്‍ഷ കെ.ടി, പി.പി വാസു, എം. ഷഫീഖ്, മുഹമ്മദ് ഷരീഫ് തുടങ്ങിയവര്‍ സംസാരിച്ചു.

**English Summary:**

The centenary celebration and building inauguration programs of Kuttiyadi MIUP School were announced. The major events include Celebrity Volleyball, an alumni meet, a drama performance, a 5-lakh book collection drive titled 'Aksharajwala', a mega Thiruvathira and Oppana, and a centenary monument. The new state-of-the-art school building near the Kuttiyadi bypass will be inaugurated in March, as stated by Manager Kundancheri Aboobacker Haji. Outstanding students were also felicitated during the function presided over by NP Sakeer.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/382651/kuttiyadi-miup-school-centenary-building-inauguration-programs-declared)