---
title: "വായനയുടെ വെളിച്ചം പരത്തിയ ജീവിതം; എം. മാധവവാരിയർക്ക് നാടിന്റെ പ്രണാമം"
english_title: " M Madhava Warrier Remembered At Narippatta AKG Library Memorial Meeting"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/382350/m-madhava-warrier-remembered-narippatta-library-memorial"
published_at: "2026-09-12T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa55cff028e7_m-madhava-warrier-remembered-narippatta-library-memorial.jpg"
keywords: ["M Madhava Warrier", "Narippatta News", "Vattoli Library", "Akshara Gramam"]
---

# വായനയുടെ വെളിച്ചം പരത്തിയ ജീവിതം; എം. മാധവവാരിയർക്ക് നാടിന്റെ പ്രണാമം

> **Lead Summary:** നരിപ്പറ്റ: വായനയെ ജീവിതമാക്കിയ, അറിവ് എല്ലാവരിലേക്കും എത്തിക്കാൻ ആത്മാർപ്പണം ചെയ്ത തലമുറയിലെ അവസാന കണ്ണികളിൽ ഒരാളായിരുന്നു വട്ടോളിയിലെ എം. മാധവ വാരിയർ എന്ന് അനുസ്മരണ യോഗം.

## Article Content

നരിപ്പറ്റ: വായനയെ ജീവിതമാക്കിയ, അറിവ് എല്ലാവരിലേക്കും എത്തിക്കാൻ ആത്മാർപ്പണം ചെയ്ത തലമുറയിലെ അവസാന കണ്ണികളിൽ ഒരാളായിരുന്നു വട്ടോളിയിലെ എം. മാധവ വാരിയർ എന്ന് അനുസ്മരണ യോഗം.

മണിയൂർത്താഴ എ.കെ.ജി ഗ്രന്ഥാലയത്തിൽ ചേർന്ന അനുസ്മരണ യോഗത്തിലാണ് അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവെച്ചത്.ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവ് പി.എൻ. പണിക്കർക്കൊപ്പം സംസ്ഥാനത്തുടനീളം സഞ്ചരിച്ച് ഗ്രന്ഥശാലാ പ്രസ്ഥാനം വളർത്താൻ അദ്ദേഹം നൽകിയ സംഭാവന വലുതാണ്.

വട്ടോളി ദേശീയ ഗ്രന്ഥശാലയുടെ സ്ഥാപനത്തിലും, അതിനെ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ മേഖലയിലെ ഏറ്റവും മികച്ച ഗ്രന്ഥാലയങ്ങളിൽ ഒന്നായി വളർത്തിയെടുക്കുന്നതിലും മാധവ വാരിയർ വഹിച്ച പങ്ക് നിസ്തുലമാണെന്ന് യോഗം വിലയിരുത്തി.

ദീർഘകാലം വട്ടോളി ദേശീയ ഗ്രന്ഥശാലയുടെ പ്രസിഡന്റായും, ഗ്രന്ഥശാലാ സംഘം സംസ്ഥാന സമിതി അംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.നരിപ്പറ്റ പഞ്ചായത്തിലെ ഗ്രന്ഥശാലകളുടെ കൂട്ടായ്മയായ 'അക്ഷര ഗ്രാമം' സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ പ്രസിഡന്റ് അഖിലേന്ദ്രൻ നരിപ്പറ്റ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി എ.കെ. രാജീവൻ, വിവിധ ഗ്രന്ഥശാലാ പ്രതിനിധികളായ കെ.എം. വാസു, പി.കെ. മനോജൻ, പി.ടി. ശശി, എ.സി. സുരേന്ദ്രൻ, കെ.സി. ചാത്തു, ടി.പി. ബാലൻ, വി.കെ. വിനോദൻ, രാജീവൻ എന്നിവർ സംസാരിച്ചു.

**English Summary:**

A memorial meeting at Maniyurthazha AKG Library remembered M. Madhava Warrier of Vattoli, who dedicated his life to spreading reading. Speakers noted he traveled across state with P N Panicker to grow library movement and played key role in establishing Vattoli National Library and making it one of best in region. He served long as its president and as state committee member of Granthasala Sangham. The event was organized by Akshara Gramam, collective of libraries in Narippatta panchayat, chaired by President Akhilendran Narippatta.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/382350/m-madhava-warrier-remembered-narippatta-library-memorial)