---
title: "സുരക്ഷയില്ലാതെ ജാനകിക്കാട്; വൈദ്യുതവേലിയും വെളിച്ചവുമില്ലാതെ ഭീതിയിലായി സഞ്ചാരികളും നാട്ടുകാരും  "
english_title: "anakikad Eco Tourism Safety Issues Gaur Threat Kozhikode Kuttiyadi News"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/382100/janakikad-eco-tourism-safety-issues-gaur-threat-kuttiyadi"
published_at: "2026-09-11T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa37f224a43c_janakikad-eco-tourism-safety-issues-gaur-threat-kuttiyadi.jpg"
keywords: ["Janakikad Eco Tourism", "Janakikad Gaur Threat", "Kozhikode Tourism", "Kerala Forest Department"]
---

# സുരക്ഷയില്ലാതെ ജാനകിക്കാട്; വൈദ്യുതവേലിയും വെളിച്ചവുമില്ലാതെ ഭീതിയിലായി സഞ്ചാരികളും നാട്ടുകാരും  

> **Lead Summary:** **കുറ്റ്യാടി: **സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായ ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിൽ വന്യമൃഗശല്യം രൂക്ഷമാകുന്നു. വനാതിർത്തിയിൽ വൈദ്യുതവേലിയോ രാത്രികാലങ്ങളിൽ ആവശ്യത്തിന് വെളിച്ചമോ ഇല്ലാത്തത് സഞ്ചാരികൾക്കും നാട്ടുകാർക്കും വലിയ ആശങ്കയായി മാറിയിരിക്കുകയാണ്. പെരുവണ്ണാമൂഴിയിൽ നിന്ന് പുഴ മുറിച്ചുകടന്നാണ് കാട്ടുപോത്തുകൾ ജാനകിക്കാട്ടിലേക്ക് എത്തുന്നത്.

## Article Content

**കുറ്റ്യാടി: **സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായ ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിൽ വന്യമൃഗശല്യം രൂക്ഷമാകുന്നു. വനാതിർത്തിയിൽ വൈദ്യുതവേലിയോ രാത്രികാലങ്ങളിൽ ആവശ്യത്തിന് വെളിച്ചമോ ഇല്ലാത്തത് സഞ്ചാരികൾക്കും നാട്ടുകാർക്കും വലിയ ആശങ്കയായി മാറിയിരിക്കുകയാണ്. പെരുവണ്ണാമൂഴിയിൽ നിന്ന് പുഴ മുറിച്ചുകടന്നാണ് കാട്ടുപോത്തുകൾ ജാനകിക്കാട്ടിലേക്ക് എത്തുന്നത്.

രണ്ടു വർഷം മുൻപ് 7 കിലോമീറ്റർ ദൂരത്തിൽ വൈദ്യുതവേലി സ്ഥാപിക്കാൻ വനംവകുപ്പ് ശുപാർശ നൽകിയെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ല. സോളാർ ലൈറ്റുകൾ സ്ഥാപിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല.

അടുത്തിടെ രാത്രി യാത്രയിലായിരുന്ന പ്രാദേശികവാസി കാട്ടുപോത്തിന്റെ മുന്നിൽപ്പെട്ട് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പടക്കം പൊട്ടിച്ച് ഇതിനെ തുരത്താൻ ശ്രമിച്ചാൽ ജനവാസമേഖലയിലേക്ക് ഓടിക്കയറാൻ സാധ്യതയുള്ളതിനാൽ വനംവകുപ്പും പ്രതിസന്ധിയിലാണ്.

കെ.എസ്.ആർ.ടി.സി ടൂറിസം പദ്ധതിയുടെ ഭാഗമായി കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം തുടങ്ങിയ ജില്ലകളിൽ നിന്നായി ധാരാളം സഞ്ചാരികളും സ്കൂൾ കുട്ടികളും ഇവിടെ എത്താറുണ്ട്.

അപകടസാധ്യത നിലനിൽക്കെ, കേന്ദ്രത്തിന്റെ നവീകരണത്തിനായി രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് സമർപ്പിച്ച 30 ലക്ഷം രൂപയുടെ നവീകരണ പദ്ധതിയുടെ ഫയൽ ഇപ്പോഴും സർക്കാരിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.

**English Summary:**

Janakikad Eco-Tourism center near Kuttiyadi faces severe safety concerns due to increasing gaur (bison) threats and lack of solar lighting and electric fencing along the 7 km forest border. Despite proposals submitted years ago by the Forest Department, no action has been taken, putting tourists and locals at risk. A ₹30-lakh renovation proposal submitted during the second Pinarayi government still awaits official approval from the government.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/382100/janakikad-eco-tourism-safety-issues-gaur-threat-kuttiyadi)