---
title: "ആവേശമായി; സിപിഐ എം കുണ്ടുതോട് ലോക്കൽ കുടുംബസംഗമം സംഘടിപ്പിച്ചു"
english_title: "CPIM Kunduthode Local Kudumbasangamam Inaugurated by SFI State Secretary PS Sanjeev"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/381921/cpim-kunduthode-local-kudumbasangamam-inaugurated-by-ps-sanjeev"
published_at: "2026-09-10T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa2341567edc_cpim-kunduthode-local-kudumbasangamam-inaugurated-by-ps-sanjeev.jpg"
keywords: ["CPIM", "PS Sanjeev", "Kunnummal Area Committee", "CPIM Kudumbasangamam"]
---

# ആവേശമായി; സിപിഐ എം കുണ്ടുതോട് ലോക്കൽ കുടുംബസംഗമം സംഘടിപ്പിച്ചു

> **Lead Summary:** **കുണ്ടുതോട്: **സിപിഐ എം കുണ്ടുതോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബസംഗമം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ നടോൽ രവി അധ്യക്ഷത വഹിച്ചു. പാർട്ടി പ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും വലിയ പങ്കാളിത്തത്തോടെയാണ് സംഗമം സംഘടിപ്പിച്ചത്.

## Article Content

**കുണ്ടുതോട്: **സിപിഐ എം കുണ്ടുതോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബസംഗമം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ നടോൽ രവി അധ്യക്ഷത വഹിച്ചു. പാർട്ടി പ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും വലിയ പങ്കാളിത്തത്തോടെയാണ് സംഗമം സംഘടിപ്പിച്ചത്.

ചടങ്ങിൽ സിപിഐ എം കുന്നുമ്മൽ ഏരിയ സെക്രട്ടറി പി.സി. ഷൈജു, ജില്ലാ കമ്മിറ്റി അംഗം എ.എം. റഷീദ് എന്നിവർ സംസാരിച്ചു. സിപിഐ എം ലോക്കൽ സെക്രട്ടറി ജയ്മോൻ ജോസഫ് സ്വാഗതം ആശംസിച്ചു. പാർട്ടി വളർച്ചയ്ക്കായി പ്രവേർത്തിച്ച ആദ്യകാല പാർട്ടി പ്രവർത്തകരെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെയും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.

**English Summary:**

The CPIM Kunduthode Local Committee organized a family meet (Kudumbasangamam), which was inaugurated by SFI State Secretary P.S. Sanjeev. Nadol Ravi presided over the event. CPIM Kunnummal Area Secretary P.C. Shaiju and District Committee member A.M. Rasheed addressed the gathering. Local Secretary Jaimon Joseph welcomed the guests. Veteran party workers and talented individuals from various fields were honored at the event.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/381921/cpim-kunduthode-local-kudumbasangamam-inaugurated-by-ps-sanjeev)