---
title: "'കുറ്റ്യാടിയിൽ പുതിയ ഫയർ സ്റ്റേഷൻ'; ജനകീയ ദുരന്ത നിവാരണ സേനയുടെ പ്രവർത്തനം നാടിന് വലിയ ആശ്വാസം -ഷാഫി പറമ്പിൽ എം.പി"
english_title: "Janakeeya Durantha Nivarana Sena Shafi Parambil MP Kuttiyadi News"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/381919/janakeeya-durantha-nivarana-sena-kuttiyadi-shafi-parambil"
published_at: "2026-09-10T09:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa2322b65f67_janakeeya-durantha-nivarana-sena-kuttiyadi-shafi-parambil.jpg"
keywords: ["Shafi Parambil", "Janakeeya Durantha Nivarana Sena", "KM Abhijith"]
---

# 'കുറ്റ്യാടിയിൽ പുതിയ ഫയർ സ്റ്റേഷൻ'; ജനകീയ ദുരന്ത നിവാരണ സേനയുടെ പ്രവർത്തനം നാടിന് വലിയ ആശ്വാസം -ഷാഫി പറമ്പിൽ എം.പി

> **Lead Summary:** **കുറ്റ്യാടി: **പ്രദേശത്ത് ദുരന്തങ്ങളുണ്ടാകുമ്പോൾ സർക്കാർ സംവിധാനങ്ങൾക്കൊപ്പം ജനകീയ ദുരന്ത നിവാരണ സേനയെയും ആശ്രയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ഷാഫി പറമ്പിൽ എം.പി. സേനയുടെ പ്രവർത്തനം നാടിന് വലിയ ആശ്വാസവും അഭിമാനവും പ്രതീക്ഷയുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേനയുടെ പത്താം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കുറ്റ്യാടി: **പ്രദേശത്ത് ദുരന്തങ്ങളുണ്ടാകുമ്പോൾ സർക്കാർ സംവിധാനങ്ങൾക്കൊപ്പം ജനകീയ ദുരന്ത നിവാരണ സേനയെയും ആശ്രയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ഷാഫി പറമ്പിൽ എം.പി. സേനയുടെ പ്രവർത്തനം നാടിന് വലിയ ആശ്വാസവും അഭിമാനവും പ്രതീക്ഷയുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേനയുടെ പത്താം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരന്തനിവാരണ സേനയിലെ വളണ്ടിയർമാർക്ക് ശാസ്ത്രീയ പരിശീലനം നൽകുന്നതിനായി സർക്കാർ തല സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും, കുറ്റ്യാടിയിൽ പുതിയ ഫയർ സ്റ്റേഷൻ അനുവദിക്കുന്നതിനായി ജനപ്രതിനിധികളുടെ സഹകരണത്തോടെ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും എം.പി അറിയിച്ചു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. ദുരന്ത നിവാരണ സേനയ്ക്കായി ലഭ്യമാക്കിയ പുതിയ വാഹനത്തിന്റെ താക്കോൽദാനം കെ.എം. അഭിജിത്ത് എം.എൽ.എ നിർവഹിച്ചു. ഉപഹാരങ്ങൾ മുൻ എം.എൽ.എ കെ.പി. കുഞ്ഞമ്മദ്കുട്ടി ഏറ്റുവാങ്ങി.

ചടങ്ങിൽ മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. സതി, പി.കെ. നവാസ്, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ടി. നഫീസ, ശ്രീജേഷ് ഊരത്ത്, മൊയ്തു കോരങ്കോടൻ, ഡോ. ഡി. സച്ചിത്ത്, സന്ധ്യ കരണോട്ട്, ഒ.വി. ലത്തീഫ്, സി.എച്ച്. ശരീഫ്, പി.കെ. സുരേഷ്, സി.വി. മൊയ്തു, കെ.വി. ഷാജി തുടങ്ങിയവർ പങ്കെടുത്തു.

സേന കൺവീനർ ഇ. മുഹമ്മദ് ബഷീർ സ്വാഗതവും ചെയർമാൻ ബഷീർ നരയക്കോടൻ നന്ദിയും രേഖപ്പെടുത്തി. വാർഷികാഘോഷത്തിന്റെ ഭാഗമായി അഗ്നിരക്ഷാസേനയുടെ ജീവൻ രക്ഷാ പരിശീലന പരിപാടിയും ഗാനമേളയും സംഘടിപ്പിച്ചു.

ആരോഗ്യ മേഖലയിലും മറ്റ് സാമൂഹിക രംഗങ്ങളിലും വിശിഷ്ട സേവനം അനുഷ്ഠിച്ച ഡോ. കെ. മൂസ, ഡോ. പി.കെ. ഷാജഹാൻ, ഡോ. ഡി. സച്ചിത്ത്, ഡോ. ലുബൈദ് എന്നിവരുൾപ്പെടെയുള്ള വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.

**English Summary:**

Janakeeya Durantha Nivarana Sena is an indispensable asset to the region during emergencies, said Shafi Parambil MP while inaugurating its 10th-anniversary celebrations in Kuttiyadi. He assured government-backed scientific training for volunteers and promised efforts to establish a fire station in Kuttiyadi. KM Abhijith MLA handed over the vehicle key to the rescue team. Former MLA KP Kunhammed Kutty accepted the mementos. Local representatives and dignitaries attended the event, which also included life-saving training by the Fire and Rescue team and honored distinguished individuals.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/381919/janakeeya-durantha-nivarana-sena-kuttiyadi-shafi-parambil)