---
title: "10-ന്റെ നിറവ്; കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേന വാർഷികാഘോഷവും വാഹന കൈമാറ്റവും സെപ്തംബർ 9-ന്"
english_title: "Kuttiyadi Janakeeya Durantha Nivarana Sena 10th Anniversary Vehicle Handover"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/381327/kuttiyadi-janakeeya-durantha-nivarana-sena-10th-anniversary-vehicle-handover"
published_at: "2026-09-06T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9cf14700f5c_kuttiyadi-janakeeya-durantha-nivarana-sena-10th-anniversary-vehicle-handover.jpg"
keywords: ["Janakeeya Durantha Nivarana Sena", "Shafi Parambil MP", "Parakkal Abdulla MLA", "Vadakara Rural SP Merin Joseph"]
---

# 10-ന്റെ നിറവ്; കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേന വാർഷികാഘോഷവും വാഹന കൈമാറ്റവും സെപ്തംബർ 9-ന്

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേനയുടെ പത്താം വാർഷികാഘോഷവും, സംഘടനയ്ക്ക് സുമനസ്സുകൾ സംഭാവന നൽകുന്ന പുതിയ വാഹനത്തിന്റെ താക്കോൽ ദാന ചടങ്ങും വിപുലമായ പരിപാടികളോടെ നടക്കുന്നു. സെപ്തംബർ 9 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് കുറ്റ്യാടി പഴയ ബസ് സ്റ്റാൻഡിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേനയുടെ പത്താം വാർഷികാഘോഷവും, സംഘടനയ്ക്ക് സുമനസ്സുകൾ സംഭാവന നൽകുന്ന പുതിയ വാഹനത്തിന്റെ താക്കോൽ ദാന ചടങ്ങും വിപുലമായ പരിപാടികളോടെ നടക്കുന്നു. സെപ്തംബർ 9 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് കുറ്റ്യാടി പഴയ ബസ് സ്റ്റാൻഡിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

വടകര എം.പി ഷാഫി പറമ്പിൽ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുള്ള, നാദാപുരം എം.എൽ.എ കെ.എം. അഭിജിത്ത്, വടകര റൂറൽ എസ്.പി മെറിൻ ജോസഫ് ഐ.പി.എസ്, കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും പങ്കെടുക്കും.

വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രശസ്ത ഗായകർ അണിനിരക്കുന്ന സംഗീത വിരുന്ന്, അഷ്കർ കലാഭവൻ അവതരിപ്പിക്കുന്ന മാജിക് ഡാൻസ് ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികളും അരങ്ങേറും. ഇതുകൂടാതെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികൾക്കുള്ള ആദരിക്കൽ ചടങ്ങും ബോധവൽക്കരണ ക്ലാസും പരിപാടിയുടെ ഭാഗമായി നടക്കും. ആഘോഷ പരിപാടികളിലേക്ക് എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണവും പങ്കാളിത്തവും സംഘാടക സമിതി ക്ഷണിച്ചു.

**English Summary:**

The 10th anniversary celebrations of the Kuttiyadi Janakeeya Durantha Nivarana Sena and the handover ceremony of a newly donated vehicle will take place on Wednesday, September 9, at 2 PM at the Old Bus Stand, Kuttiyadi. Vadakara MP Shafi Parambil will inaugurate the event. Kuttiyadi MLA Parakkal Abdulla, Nadapuram MLA K.M. Abhijith, Vadakara Rural SP Merin Joseph IPS, and other dignitaries will attend. The event features musical performances, a magic dance show by Ashkar Kalabhavan, felicitation of achievers, and an awareness class.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/381327/kuttiyadi-janakeeya-durantha-nivarana-sena-10th-anniversary-vehicle-handover)