---
title: "കുടിശ്ശിക നിവാരണം; വാട്ടർ ചാർജ് അടയ്ക്കാൻ തദ്ദേശ സ്ഥാപനങ്ങളിൽ പ്രത്യേക കൗണ്ടറുകൾ"
english_title: "KWA Special Counters for Water Bill Payment in Kuttiady Sub Division"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/381091/kwa-water-bill-payment-special-counters-kuttiady-perambra"
published_at: "2026-09-04T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9a69d99fa84_kwa-water-bill-payment-special-counters-kuttiady-perambra.jpg"
keywords: ["KWA", "Kerala Water Authority", "Kuttiady News", "Water Charges"]
---

# കുടിശ്ശിക നിവാരണം; വാട്ടർ ചാർജ് അടയ്ക്കാൻ തദ്ദേശ സ്ഥാപനങ്ങളിൽ പ്രത്യേക കൗണ്ടറുകൾ

> **Lead Summary:** കുറ്റ്യാടി: കുടിയശ്ശിക നിവാരണ യജ്ഞത്തിന്റെ ഭാഗമായി കേരള ജല അതോറിറ്റി പേരാമ്പ്ര പി. എച്ച്. സബ് ഡിവിഷൻ ഓഫീസിന് കീഴിലുള്ള വിവിധ സ്കീമുകളിലെ വാട്ടർ ചാർജ് അടയ്ക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളിൽ പ്രത്യേക സൗകര്യം ഒരുക്കുന്നു. വിവിധ പഞ്ചായത്ത് ഓഫീസുകളിൽ രാവിലെ 10 മണി മുതൽ വൈകീട്ട് 3 മണി വരെ ഉപഭോക്താക്കൾക്ക് വാട്ടർ ചാർജ് നേരിട്ട് അടയ്ക്കാവുന്നതാണ്.

## Article Content

കുറ്റ്യാടി: കുടിയശ്ശിക നിവാരണ യജ്ഞത്തിന്റെ ഭാഗമായി കേരള ജല അതോറിറ്റി പേരാമ്പ്ര പി. എച്ച്. സബ് ഡിവിഷൻ ഓഫീസിന് കീഴിലുള്ള വിവിധ സ്കീമുകളിലെ വാട്ടർ ചാർജ് അടയ്ക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളിൽ പ്രത്യേക സൗകര്യം ഒരുക്കുന്നു. വിവിധ പഞ്ചായത്ത് ഓഫീസുകളിൽ രാവിലെ 10 മണി മുതൽ വൈകീട്ട് 3 മണി വരെ ഉപഭോക്താക്കൾക്ക് വാട്ടർ ചാർജ് നേരിട്ട് അടയ്ക്കാവുന്നതാണ്.

വിവിധ തീയതികളിലായി പഞ്ചായത്ത് ഓഫീസുകളിൽ പ്രത്യേക കൗണ്ടറുകൾ പ്രവർത്തിക്കും. ഏഴാം തീയതി കുന്നുമ്മൽ പഞ്ചായത്തിലും 14-ന് നരിപ്പറ്റ പഞ്ചായത്തിലും 18-ാം തീയതി ചങ്ങരോത്ത് പഞ്ചായത്തിലും വാട്ടർ ചാർജ് സ്വീകരിക്കും. പഞ്ചായത്ത് ഓഫീസുകൾ കേന്ദ്രീകരിച്ച് കൗണ്ടറുകൾ ക്രമീകരിക്കുന്നത് ഉപഭോക്താക്കൾക്ക് ഏറെ ആശ്വാസകരമാകും.

കൂടാതെ, 25, 26 തീയതികളിൽ കുറ്റ്യാടി റിവർ റോഡിലുള്ള റോ വാട്ടർ പമ്പ് ഹൗസിനടുത്തുള്ള പ്രത്യേക കൗണ്ടറിലും കുടിശ്ശിക തുക സ്വീകരിക്കുന്നതായിരിക്കും. ഈ അവസരം ഉപയോഗപ്പെടുത്തി ഉപഭോക്താക്കൾ കുടിശ്ശിക തുകകൾ അടച്ചു തീർക്കണമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

**English Summary:**

As part of the arrears clearance drive, the Kerala Water Authority PH Sub Division office in Perambra is setting up special counters to collect water charges. The collections will be done at various panchayat offices from 10 AM to 3 PM. The counters will function at Kunnummal Panchayat on the 7th, Narippatta Panchayat on the 14th, and Changaroth Panchayat on the 18th. Additionally, a special counter will operate near the Raw Water Pump House on Kuttiady River Road on the 25th and 26th. Consumers are requested to utilize this facility.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/381091/kwa-water-bill-payment-special-counters-kuttiady-perambra)