---
title: "നന്മയുടെ സ്നേഹ സമ്മാനം; കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലെ അഡ്മിറ്റായ രോഗികൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു"
english_title: " onam Kits Distributed To Patients At Kuttyadi Taluk Hospital"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/379806/onam-kit-distribution-kuttyadi-taluk-hospital-nanma-trust"
published_at: "2026-08-24T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8bbe8c4d3d5_onam-kit-distribution-kuttyadi-taluk-hospital-nanma-trust.jpg"
keywords: ["Kuttyadi News", "Taluk Hospital", "Onam Kit", "Nanma Charitable Trust"]
---

# നന്മയുടെ സ്നേഹ സമ്മാനം; കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലെ അഡ്മിറ്റായ രോഗികൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലെ അഡ്മിറ്റായ മുഴവൻ രോഗികൾക്കും കുവൈറ്റ് സ്വന്ത്യനത്തിൻ്റെ സഹകരണത്തോടെ കുറ്റ്യാടി നൻമ ചാരിറ്റബിൾ ട്രസ്‌റ്റിൻ്റെ സ്‌നേഹ സമ്മാനമായി ഓണ കിറ്റുകൾ വിതരണം ചെയ്തു.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലെ അഡ്മിറ്റായ മുഴവൻ രോഗികൾക്കും കുവൈറ്റ് സ്വന്ത്യനത്തിൻ്റെ സഹകരണത്തോടെ കുറ്റ്യാടി നൻമ ചാരിറ്റബിൾ ട്രസ്‌റ്റിൻ്റെ സ്‌നേഹ സമ്മാനമായി ഓണ കിറ്റുകൾ വിതരണം ചെയ്തു.

തുടർച്ചയായ അഞ്ചാം വർഷമാണ് ആശുപത്രിയിലെ രോഗികൾക്കായി ഓണക്കിറ്റുകൾ വിതരണം ചെയ്യുന്നത്. ആശുപത്രി കോമ്പൗണ്ടിൽ നടന്ന കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹൻദാസ് നിർവഹിച്ചു. ഡോ. രേഷ്മ ചടങ്ങിൽ കിറ്റുകൾ ഏറ്റുവാങ്ങി.

ട്രസ്റ്റ് ചെയർമാൻ കെ. ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീജേഷ് ഊരത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നസീറ ഫൈസൽ, സുമയ്യ, ഒ.വി. ലത്തീഫ്, കുവൈറ്റ് സാന്ത്വനം പ്രതിനിധി കേളോത്ത് ഹമീദ് എന്നിവർ ആശംസകൾ നേർന്നു.

ഉബൈദ് വാഴയിൽ സ്വാഗതവും ജമാൽ കണ്ണോത്ത് നന്ദിയും രേഖപ്പെടുത്തിയ ചടങ്ങിന് ട്രസ്റ്റ് ഭാരവാഹികളായ കിണറ്റുംകണ്ടി അമ്മദ്, ജൗഹർ ഒ.വി., സി.കെ. ഹമീദ്, എ.എസ്. അബ്ബാസ്, ഇ.കെ. ഷൈജിത്ത്, കെ.കെ. കുഞ്ഞമ്മദ് എന്നിവർ നേതൃത്വം നൽകി. ട്രസ്റ്റ് അംഗങ്ങളും ആശുപത്രി ജീവനക്കാരും പൊതുജനങ്ങളും ചടങ്ങിൽ സന്നിഹിതരായി.

English Summary:

Onam kits were distributed to all admitted patients at Kuttyadi Govt. Taluk Hospital as a gesture of love from Kuttyadi Nanma Charitable Trust in collaboration with Kuwait Santhwanam. This is the fifth consecutive year of distribution. The distribution was inaugurated by Grama Panchayat President T.K. Mohandas.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/379806/onam-kit-distribution-kuttyadi-taluk-hospital-nanma-trust)