---
title: "'നിർമിത ബുദ്ധി വിദ്യാർത്ഥികൾക്ക് മുന്നിൽ തുറക്കുന്നത് വിശാലമായ അവസരങ്ങളുടെ ലോകം'-  പാറക്കൽ അബ്ദുള്ള"
english_title: "Artificial Intelligence Opens Vast World For Students Parakkal Abdulla MLA"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/379699/artificial-intelligence-opens-world-for-students-parakkal-abdulla"
published_at: "2026-08-23T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8a733a12a65_artificial-intelligence-opens-world-for-students-parakkal-abdulla.jpg"
keywords: ["Parakkal Abdulla", "Kuttiady MLA", "SSLC Felicitation", "Artificial Intelligence"]
---

# 'നിർമിത ബുദ്ധി വിദ്യാർത്ഥികൾക്ക് മുന്നിൽ തുറക്കുന്നത് വിശാലമായ അവസരങ്ങളുടെ ലോകം'-  പാറക്കൽ അബ്ദുള്ള

> **Lead Summary:** **വട്ടോളി: **നിർമിതബുദ്ധിയുടെ കാലത്ത് അവസരങ്ങളുടെ വലിയ ലോകമാണ് വിദ്യാർഥികൾക്കു മുന്നിൽ തുറക്കുന്നതെന്ന് കുറ്റ്യാടി എം.എൽ.എ. പാറക്കൽ അബ്ദുള്ള. എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കായുള്ള അനുമോദന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെയും അധ്യാപകരെയും ആദരിച്ചു.

## Article Content

**വട്ടോളി: **നിർമിതബുദ്ധിയുടെ കാലത്ത് അവസരങ്ങളുടെ വലിയ ലോകമാണ് വിദ്യാർഥികൾക്കു മുന്നിൽ തുറക്കുന്നതെന്ന് കുറ്റ്യാടി എം.എൽ.എ. പാറക്കൽ അബ്ദുള്ള. എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കായുള്ള അനുമോദന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെയും അധ്യാപകരെയും ആദരിച്ചു.

കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ചന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാധ്യാപിക വി.പി. ശ്രീജ യോഗത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു. കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന സുരേഷ്, വാർഡ് മെമ്പർ കെ. വിശ്വനാഥൻ, ഇ. ആനന്ദൻ മാസ്റ്റർ, കെ. ലോഹിതാക്ഷൻ മാസ്റ്റർ, സി.കെ. അബു മാസ്റ്റർ, വി.വി. പ്രഭാകരൻ മാസ്റ്റർ, എം.എം. രാധാകൃഷ്ണൻ മാസ്റ്റർ, വി.പി. വാസു മാസ്റ്റർ, മാനേജ്‌മെന്റ് സെക്രട്ടറി രാഹുലൻ, സ്കൂൾ ലീഡർ നൈനിക എന്നിവർ ചടങ്ങിൽ സംസാരിച്ചു. പരിപാടിയിൽ പി.ടി.എ. പ്രസിഡന്റ് പി.കെ പത്മനാഭൻ സ്വാഗതവും സി.കെ. ലീല നന്ദിയും രേഖപ്പെടുത്തി.

English Summary:

Kuttiady MLA Parakkal Abdulla said that in the era of Artificial Intelligence, a vast world of opportunities is opening up for students. He was speaking while inaugurating a felicitation ceremony for students who achieved high success in the SSLC examination at Vattoli. Students and teachers who excelled in various fields were felicitated at the event.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/379699/artificial-intelligence-opens-world-for-students-parakkal-abdulla)