---
title: "ആവേശപ്പൂരം; കുറ്റ്യാടിയിൽ നാളെ എം.എൽ.എ കപ്പ് അഖില കേരള വടംവലിയും കലാപരിപാടികളും"
english_title: "Onam Celebrations In Kuttiady MLA Cup Tug Of War And Cultural Programs On Saturday"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/379430/onam-celebrations-kuttiady-mla-cup-tug-of-war-2026"
published_at: "2026-08-21T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a87d89115920_onam-celebrations-kuttiady-mla-cup-tug-of-war-2026.jpg"
keywords: ["Kuttiady Onam", "Parakkal Abdulla MLA", "Tug Of War", "Vadakara Rural SP"]
---

# ആവേശപ്പൂരം; കുറ്റ്യാടിയിൽ നാളെ എം.എൽ.എ കപ്പ് അഖില കേരള വടംവലിയും കലാപരിപാടികളും

> **Lead Summary:** **കുറ്റ്യാടി: **ഓണത്തെ വരവേൽക്കാൻ കുറ്റ്യാടിയിൽ നാളെ ആഘോഷ പരിപാടികൾ അരങ്ങേറും. പാറക്കൽ അബ്ദുല്ല എം.എൽ.എയുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. എം.എൽ.എ കപ്പിനായുള്ള അഖില കേരള വടംവലി മത്സരമാണ് ആഘോഷത്തിന്റെ പ്രധാന ഇനം.

## Article Content

**കുറ്റ്യാടി: **ഓണത്തെ വരവേൽക്കാൻ കുറ്റ്യാടിയിൽ നാളെ ആഘോഷ പരിപാടികൾ അരങ്ങേറും. പാറക്കൽ അബ്ദുല്ല എം.എൽ.എയുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. എം.എൽ.എ കപ്പിനായുള്ള അഖില കേരള വടംവലി മത്സരമാണ് ആഘോഷത്തിന്റെ പ്രധാന ഇനം.

നിരവധി ടീമുകൾ ഇതിനകം മത്സരത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ ശിങ്കാരിമേളം, നാടൻപാട്ട്, പുലിക്കളി തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരിക്കും. വടകര റൂറൽ എസ്പി ശ്രീമതി മെറിൻ ജോസഫ് ഐ.പി.എസ് മുഖ്യാതിഥിയായി പങ്കെടുക്കും.

എം.എൽ.എ പാറക്കൽ അബ്ദുല്ല പരിപാടി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5 മണിക്ക് കുറ്റ്യാടി തൊട്ടിൽപാലം റോഡിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് പരിപാടികൾക്ക് തുടക്കമാവുക.ഓണത്തിന്റെ ഭാഗമായി പ്രദേശവാസികൾക്ക് കായിക-കലാ വിനോദങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

**English Summary**

Onam celebrations will be held in Kuttiady on Saturday under the leadership of MLA Parakkal Abdulla. The main attraction is the All Kerala MLA Cup tug-of-war competition, for which several teams have already registered. Cultural programs including shingari melam, folk songs, and pulikali will also be staged. Vadakara Rural SP Merin Joseph IPS will be the chief guest, and MLA Parakkal Abdulla will inaugurate the event. The programs will begin at 5 pm at a specially arranged venue on Kuttiady-Thottilpalam Road.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/379430/onam-celebrations-kuttiady-mla-cup-tug-of-war-2026)