---
title: "'ഓണം സ്ട്രോം 26': നരിക്കൂട്ടുംചാലിൽ അമ്പെയ്ത്ത് മത്സരം ആഗസ്റ്റ് 23-ന്"
english_title: "Onam Storm 26 Archery Competition To Be Held In Kuttiady On August 23"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/379423/onam-storm-26-archery-competition-kuttiady-august-23"
published_at: "2026-08-21T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a87d3e7ab0e3_onam-storm-26-archery-competition-kuttiady-august-23.jpg"
keywords: ["Onam Storm 26", "Lulu Silks", "Divya Sports Club", "Archery Competition"]
---

# 'ഓണം സ്ട്രോം 26': നരിക്കൂട്ടുംചാലിൽ അമ്പെയ്ത്ത് മത്സരം ആഗസ്റ്റ് 23-ന്

> **Lead Summary:** **കുറ്റ്യാടി: **നരിക്കൂട്ടുംചാൽ വേദിക വായനശാലയും ലുലു സിൽക്സ് ആൻഡ് ഗോൾഡും സംയുക്തമായി 'ഓണം സ്ട്രോം 26' അമ്പെയ്ത് മത്സരം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 23 ശനിയാഴ്ച വൈകിട്ട് നാലിന് നരിക്കൂട്ടുംചാൽ വേദിക ഗ്രൗണ്ടിലാണ് മത്സരം നടക്കുക.

## Article Content

**കുറ്റ്യാടി: **നരിക്കൂട്ടുംചാൽ വേദിക വായനശാലയും ലുലു സിൽക്സ് ആൻഡ് ഗോൾഡും സംയുക്തമായി 'ഓണം സ്ട്രോം 26' അമ്പെയ്ത് മത്സരം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 23 ശനിയാഴ്ച വൈകിട്ട് നാലിന് നരിക്കൂട്ടുംചാൽ വേദിക ഗ്രൗണ്ടിലാണ് മത്സരം നടക്കുക.

അവിടനല്ലൂരിലെ ദിവ്യ സ്പോർട്സ് ക്ലബ്ബിലെയും എആർസി കൂട്ടാലിടയിലെയും പുരുഷ, വനിതാ ടീം അംഗങ്ങൾ മത്സരത്തിൽ പങ്കെടുക്കും.കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ശശീന്ദ്രൻ മത്സരം ഉദ്ഘാടനം ചെയ്യും. പ്രശസ്ത പരിശീലകനായ ശശി പി ചെറുവണ്ണൂരാണ് മത്സരത്തിന്റെ നിയന്ത്രണ ചുമതല വഹിക്കുക.

ഓണാഘോഷത്തിന്റെ ഭാഗമായി പ്രാദേശിക കായിക കൂട്ടായ്മകൾക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് വേദിക വായനശാലയും ലുലു സിൽക്സ് ആൻഡ് ഗോൾഡും ചേർന്ന് മത്സരം സംഘടിപ്പിക്കുന്നത്. കുറ്റ്യാടി മേഖലയിലെ കായിക പ്രേമികളുടെ വലിയ പങ്കാളിത്തമാണ് മത്സരത്തിൽ പ്രതീക്ഷിക്കുന്നത്.

**English Summary**

Vedika Library, Narikkoottomchal, and Lulu Silks and Gold will jointly organise the 'Onam Storm 26' archery competition in Kuttiady. The event will be held on August 23 at 4 pm at Vedika Ground. Men's and women's teams from Divya Sports Club, Avitanallur, and ARC Koottallida will participate. Kunnummal Block Panchayat President K. Sasindran will inaugurate the competition. The event will be managed by coach Shashi P Cheruvannoor. The organisers said the competition is part of Onam celebrations to promote local sports and encourage athletes from the region.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/379423/onam-storm-26-archery-competition-kuttiady-august-23)