---
title: "കഷ്ടപ്പെടുന്നവർക്ക് കൈതാങ്ങ്; രജിത്ത്-വിനു പ്രസാദ് ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരണ യോഗം ആഗസ്റ്റ് 23-ന്"
english_title: "Rajeeth Vinu Prasad Charitable Trust Formation Meeting Nelliyode"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/379305/rajeeth-vinu-prasad-charitable-trust-formation-nelliyode"
published_at: "2026-08-20T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a86995347d8f_rajeeth-vinu-prasad-charitable-trust-formation-nelliyode.jpg"
keywords: ["Rajeeth Vinu Prasad Trust", "DYFI", "Charitable Trust"]
---

# കഷ്ടപ്പെടുന്നവർക്ക് കൈതാങ്ങ്; രജിത്ത്-വിനു പ്രസാദ് ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരണ യോഗം ആഗസ്റ്റ് 23-ന്

> **Lead Summary:** **കായക്കൊടി: **സ്നേഹത്തോടെയും ആത്മബന്ധത്തോടെയും സമൂഹത്തിൽ നിറഞ്ഞുനിന്ന പ്രിയപ്പെട്ട രജിത്തിന്റെയും വിനു പ്രസാദിന്റെയും ഓർമ്മയ്ക്കായി പുതിയ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിക്കുന്നു.ഇതിന്റെ ഭാഗമായി ട്രസ്റ്റ് രൂപീകരണ യോഗം ആഗസ്റ്റ് 23 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് കെ.പി. അജിത്തിന്റെ വീട്ടിൽ വെച്ച് നടക്കും.

## Article Content

**കായക്കൊടി: **സ്നേഹത്തോടെയും ആത്മബന്ധത്തോടെയും സമൂഹത്തിൽ നിറഞ്ഞുനിന്ന പ്രിയപ്പെട്ട രജിത്തിന്റെയും വിനു പ്രസാദിന്റെയും ഓർമ്മയ്ക്കായി പുതിയ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിക്കുന്നു.ഇതിന്റെ ഭാഗമായി ട്രസ്റ്റ് രൂപീകരണ യോഗം ആഗസ്റ്റ് 23 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് കെ.പി. അജിത്തിന്റെ വീട്ടിൽ വെച്ച് നടക്കും.

ഒരുമിച്ചുനടന്ന വഴികളുടെയും പങ്കുവെച്ച സ്വപ്നങ്ങളുടെയും ഓർമ്മകൾ നാടിന്റെ നന്മയ്ക്കായി സമർപ്പിക്കുന്ന സംരംഭമാണ് ട്രസ്റ്റ്. കഷ്ടപ്പെടുന്നവർക്ക് കൈത്താങ്ങാകുക, ചികിത്സയ്ക്ക് പ്രയാസം അനുഭവിക്കുന്നവർക്ക് ആശ്വാസം നൽകുക, നിർധനരായ വിദ്യാർത്ഥികൾക്ക് പഠനത്തിൽ പിന്തുണ നൽകുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.

വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും അർഹമായ പരിഗണനയും പിന്തുണയും ഉറപ്പാക്കുന്ന മാതൃകാപരമായ സമൂഹ കൂട്ടായ്മയായും ട്രസ്റ്റ് പ്രവർത്തിക്കും.സംഘാടന യോഗത്തിൽ സുഹൃത്തുക്കൾ, നാട്ടുകാർ, സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ സജീവമായി പങ്കെടുക്കണമെന്ന് ഡി വൈ എഫ് ഐ നെല്ലിയോട്, ചേറ്റുപൊയിൽ യൂണിറ്റ് അഭ്യർത്ഥിച്ചു.

English Summary:

A charitable trust in memory of Rajeeth and Vinu Prasad will be formed in Nelliyode. The formation meeting is scheduled for Sunday, August 23 at 6 PM at K.P. Ajith's house. The trust aims to support the needy, provide medical aid, assist underprivileged students, and ensure welfare for the elderly and persons with disabilities. DYFI Nelliyode and Chetupoyil units have called for wide participation from the public and prominent personalities.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/379305/rajeeth-vinu-prasad-charitable-trust-formation-nelliyode)