---
title: "പാറക്കലിന്റെ വിജയം കുറ്റ്യാടിയുടെ തുടർവികസനത്തിന് മുതൽക്കൂട്ട് - ഡോ. എം.കെ. മുനീർ"
english_title: "Dr MK Muneer Praises Parakkal Abdullah Win Kuttiady Development"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/379302/dr-mk-muneer-parakkal-abdullah-kuttiady-development"
published_at: "2026-08-20T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8694eb06c12_dr-mk-muneer-parakkal-abdullah-kuttiady-development.jpg"
keywords: ["Dr MK Muneer", "Parakkal Abdullah", "Muslim League"]
---

# പാറക്കലിന്റെ വിജയം കുറ്റ്യാടിയുടെ തുടർവികസനത്തിന് മുതൽക്കൂട്ട് - ഡോ. എം.കെ. മുനീർ

> **Lead Summary:** **ആയഞ്ചേരി: **കുറ്റ്യാടി മണ്ഡലത്തിന്റെ തുടർവികസനത്തിന് പാറക്കൽ അബ്ദുല്ലയുടെ വിജയം വലിയ മുതൽക്കൂട്ടാകുമെന്ന് മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗവും മുൻമന്ത്രിയുമായ ഡോ. എം.കെ. മുനീർ പറഞ്ഞു. നേരത്തേ അഞ്ചു വർഷകാലം ജനപ്രതിനിധിയായിരുന്ന ആ കാലഘട്ടം കുറ്റ്യാടിയുടെ സുവർണ്ണ കാലഘട്ടമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

## Article Content

**ആയഞ്ചേരി: **കുറ്റ്യാടി മണ്ഡലത്തിന്റെ തുടർവികസനത്തിന് പാറക്കൽ അബ്ദുല്ലയുടെ വിജയം വലിയ മുതൽക്കൂട്ടാകുമെന്ന് മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗവും മുൻമന്ത്രിയുമായ ഡോ. എം.കെ. മുനീർ പറഞ്ഞു. നേരത്തേ അഞ്ചു വർഷകാലം ജനപ്രതിനിധിയായിരുന്ന ആ കാലഘട്ടം കുറ്റ്യാടിയുടെ സുവർണ്ണ കാലഘട്ടമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുറ്റ്യാടി മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയഞ്ചേരിയിൽ പാറക്കൽ അബ്ദുല്ല എം.എൽ.എയ്ക്ക് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് നൊച്ചാട്ട് കുഞ്ഞബ്ദുല്ല ചടങ്ങിന് അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി ടി.ടി. ഇസ്മയിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. സൂപ്പി നരിക്കാട്ടേരി, കെ.ടി. അബ്ദുറഹിമാൻ, പി.എം. അബൂബക്കർ മാസ്റ്റർ, അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ മാസ്റ്റർ, വി.പി. കുഞ്ഞമ്മദ് മാസ്റ്റർ, ഇബ്രാഹിം മുറിച്ചാണ്ടി തുടങ്ങിയവർ പ്രസംഗിച്ചു.

English Summary:

> Dr. M.K. Muneer, senior Muslim League leader and former minister, said Parakkal Abdullah's election victory will boost the continued development of Kuttiady constituency. Speaking at a reception organized by Kuttiady Muslim League Committee in Ayanchery for MLA Parakkal Abdullah, he recalled the previous five-year term as the "golden period" for Kuttiady. District Secretary T.T. Ismail delivered the keynote address.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/379302/dr-mk-muneer-parakkal-abdullah-kuttiady-development)