---
title: "ഖാദി ഓണം മേളയ്ക്ക് കുറ്റ്യാടിയിൽ തുടക്കം; വിവിധ തുണിത്തരങ്ങൾ 30 ശതമാനം റിബേറ്റോടെ ലഭിക്കും"
english_title: "Kuttiady Khadi Onam Mela Inaugurated 30 Percent Rebate"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/378922/kuttiady-khadi-onam-mela-inaugurated-30-rebate"
published_at: "2026-08-17T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a82d543d56c6_kuttiady-khadi-onam-mela-inaugurated-30-rebate.jpg"
keywords: ["Kuttiady", "Khadi Onam Mela", "Khadi Board"]
---

# ഖാദി ഓണം മേളയ്ക്ക് കുറ്റ്യാടിയിൽ തുടക്കം; വിവിധ തുണിത്തരങ്ങൾ 30 ശതമാനം റിബേറ്റോടെ ലഭിക്കും

> **Lead Summary:** **കുറ്റ്യാടി: ** ജില്ലാ ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ നേതൃത്വത്തിൽ കുറ്റ്യാടിയിൽ ഖാദി ഓണം മേളയ്ക്ക് തുടക്കമായി. കുറ്റ്യാടി പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള ചരതം ബിൽഡിംഗിലാണ് മേള പ്രവർത്തിക്കുന്നത്. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീജേഷ് ഊരത്ത് മേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

**കുറ്റ്യാടി: ** ജില്ലാ ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ നേതൃത്വത്തിൽ കുറ്റ്യാടിയിൽ ഖാദി ഓണം മേളയ്ക്ക് തുടക്കമായി. കുറ്റ്യാടി പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള ചരതം ബിൽഡിംഗിലാണ് മേള പ്രവർത്തിക്കുന്നത്. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീജേഷ് ഊരത്ത് മേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

വാർഡ് മെമ്പർ വി.പി. സുമയ്യ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. രാഹുൽ ചാലിൽ ആദ്യ വിൽപ്പന നടത്തി. ചടങ്ങിൽ ഖാദി പ്രൊജക്ട് ഓഫീസർ വി. ഷിബു സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർമാരായ നസീറ ഫൈസൽ, ഫാത്തിമ നാസർ, ഖാദി വില്ലേജ് ഇൻഡസ്ട്രീസ് ഓഫീസർ നീഷ്മ, കെ.കെ. നഫീസ, വി.എം. മഹേഷ്, പി. ജിതേഷ് എന്നിവർ ആശംസകൾ നേർന്നു.

ഖാദി വീവിങ് ഇൻസ്ട്രക്ടർ കെ. ശോഭ ചടങ്ങിന് നന്ദി പറഞ്ഞു. ആഗസ്റ്റ് 25 വരെ നീണ്ടുനിൽക്കുന്ന ഓണം മേളയിൽ വിവിധ തരം ഖാദി തുണിത്തരങ്ങൾ 30% റിബേറ്റോടെ പൊതുജനങ്ങൾക്കായി ലഭ്യമാണ്.

English Summary:

The District Khadi and Village Industries Board's Khadi Onam Mela began in Kuttiady. The mela, held in front of Charath Building near the old bus stand, will continue till August 25. Panchayat Health and Education Standing Committee Chairman Sreejesh Oorath inaugurated. Various khadi products are available with a 30% rebate during the mela.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/378922/kuttiady-khadi-onam-mela-inaugurated-30-rebate)