---
title: "പാറക്കൽ അബ്ദുല്ലയുടെ ഇടപെടൽ;കുളങ്ങരത്ത്-അരൂർ-ഗുളികപ്പുഴ റോഡ് നവീകരണം, ഡ്രെയിനേജിന് 75 ലക്ഷം രൂപ അധികം അനുവദിച്ചു"
english_title: "Kulangarath Arur Gulikappuzha Road Renovation Gets Rs 75 Lakh Additional Fund"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/378671/kulangarath-arur-gulikappuzha-road-renovation-gets-rs-75-lakh-additional-fund"
published_at: "2026-08-15T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8039407c272_kulangarath-arur-gulikappuzha-road-renovation-gets-rs-75-lakh-additional-fund.jpg"
keywords: ["Kuttiady", "Kulangarath Arur Gulikappuzha Road", "Road Renovation", "Drainage Work", "Parakkal Abdulla", "Kerala PWD"]
---

# പാറക്കൽ അബ്ദുല്ലയുടെ ഇടപെടൽ;കുളങ്ങരത്ത്-അരൂർ-ഗുളികപ്പുഴ റോഡ് നവീകരണം, ഡ്രെയിനേജിന് 75 ലക്ഷം രൂപ അധികം അനുവദിച്ചു

> **Lead Summary:** കുറ്റ്യാടി:**[ ** കുളങ്ങരത്ത്-അരൂർ-ഗുളികപ്പുഴ റോഡിന്റെ നവീകരണ പ്രവൃത്തികൾക്കായി 75 ലക്ഷം രൂപ അധികമായി അനുവദിച്ചു. റോഡിലെ മൂന്ന് റീച്ചുകളിലെ ഡ്രെയിനേജ് സംവിധാനം ആധുനിക രീതിയിൽ മെച്ചപ്പെടുത്തുന്നതിനാണ് പ്രത്യേക ഫണ്ടിൽനിന്ന് അധിക തുക അനുവദിച്ച് ഭരണാനുമതി നൽകിയത്.

## Article Content

കുറ്റ്യാടി:**[ ** കുളങ്ങരത്ത്-അരൂർ-ഗുളികപ്പുഴ റോഡിന്റെ നവീകരണ പ്രവൃത്തികൾക്കായി 75 ലക്ഷം രൂപ അധികമായി അനുവദിച്ചു. റോഡിലെ മൂന്ന് റീച്ചുകളിലെ ഡ്രെയിനേജ് സംവിധാനം ആധുനിക രീതിയിൽ മെച്ചപ്പെടുത്തുന്നതിനാണ് പ്രത്യേക ഫണ്ടിൽനിന്ന് അധിക തുക അനുവദിച്ച് ഭരണാനുമതി നൽകിയത്.

ചെയിനേജ് 4/450-4/800, 3/920-4/170, 2/000-2/420 എന്നീ മൂന്ന് റീച്ചുകളിലെ ഡ്രെയിനേജ് പ്രവൃത്തികൾക്കാണ് അധിക തുക അനുവദിച്ചിരിക്കുന്നത്. മഴക്കാലത്ത് അരൂർ, കോട്ടുമുക്ക് ടൗണുകളിലും പരിസരപ്രദേശങ്ങളിലും റോഡിൽ വെള്ളം കയറുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് ഡ്രെയിനേജ് സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള നടപടി.

ഇത് സംബന്ധിച്ച് പാറക്കൽ അബ്ദുള്ള എം.എൽ.എ തിരുവനന്തപുരത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറുമായി കൂടിക്കാഴ്ച നടത്തി വിഷയം ഉന്നയിച്ചിരുന്നു. റോഡ് പ്രവൃത്തികൾ വിലയിരുത്തുന്നതിനായി നേരത്തെ എം.എൽ.എയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും ഉൾപ്പെട്ട സംഘം സ്ഥലം സന്ദർശിച്ചിരുന്നു.

ഡ്രെയിനേജ് സംവിധാനം ഫലപ്രദമായി ഒരുക്കുന്നതിന് നിലവിലുള്ള ഫണ്ട് പര്യാപ്തമല്ലെന്ന കാര്യം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. റോഡിൽ വെള്ളക്കെട്ട് ഉണ്ടാകുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ഡ്രെയിനേജ് സംവിധാനം മെച്ചപ്പെടുത്തണമെന്ന ആവശ്യവും എം.എൽ.എ പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്നാണ് മൂന്ന് റീച്ചുകളിലെ ഡ്രെയിനേജ് പ്രവൃത്തികൾക്കായി 75 ലക്ഷം രൂപ അധികമായി അനുവദിച്ച് ഭരണാനുമതി നൽകിയത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/378671/kulangarath-arur-gulikappuzha-road-renovation-gets-rs-75-lakh-additional-fund)