---
title: "വടകര താലൂക്ക് മാർക്കറ്റിങ് സൊസൈറ്റി ഔട്ട്ലറ്റ് കക്കട്ടിലിൽ പ്രവർത്തനം തുടങ്ങി"
english_title: "Vadakara Taluk Marketing Society Outlet and Storage Centre Inaugurated"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/378642/vadakara-taluk-marketing-society-outlet-storage-centre-inaugurated "
published_at: "2026-08-15T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a801d1499e7a_vadakara-taluk-marketing-society-outlet-storage-centre-inaugurated.jpg"
keywords: ["Vadakara", "Taluk Marketing Society", "Kakkattill", "Marketing Society", "Kunnummal Block Panchayat"]
---

# വടകര താലൂക്ക് മാർക്കറ്റിങ് സൊസൈറ്റി ഔട്ട്ലറ്റ് കക്കട്ടിലിൽ പ്രവർത്തനം തുടങ്ങി

> **Lead Summary:** കക്കട്ടിൽ: **[** വടകര താലൂക്ക് മാർക്കറ്റിങ് സൊസൈറ്റിയുടെ ഔട്ട്ലറ്റ്ലെറ്റ് ആൻഡ് സംഭരണകേന്ദ്രം കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് കെ.ടി. മനോജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

## Article Content

കക്കട്ടിൽ: **[** വടകര താലൂക്ക് മാർക്കറ്റിങ് സൊസൈറ്റിയുടെ ഔട്ട്ലറ്റ്ലെറ്റ് ആൻഡ് സംഭരണകേന്ദ്രം കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് കെ.ടി. മനോജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കക്കട്ടിലിൽ പ്രവർത്തനം ആരംഭിച്ച ഔട്ട്‌ലെറ്റിന്റെയും സംഭരണകേന്ദ്രത്തിന്റെയും ഉദ്ഘാടനച്ചടങ്ങിൽ വിവിധ ജനപ്രതിനിധികളും സൊസൈറ്റി ഭാരവാഹികളും പങ്കെടുത്തു.

കുറ്റ്യാടി യൂണിറ്റ് ഇൻസ്പെക്ടർ എം എം മനോജ്, കുന്നുമ്മൽ  പഞ്ചായത്ത് പ്രസിഡൻ്റ് കെ ടി ചന്ദ്രൻ, വൈസ് പ്രസിഡൻ്റ് റീന സുരേഷ്, കെ കെ ദിനേശൻ, വി എം ചന്ദ്രൻ, വി വി വിനോദൻ, വിപി പ്രഭാകരൻ, എം പി കുഞ്ഞബ്ദുള്ള, പറമ്പത്ത് നാണു, കെ പി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. സൊസൈറ്റി സെക്രട്ടറി കെ ശ്രീ ജിത്ത് സ്വാഗതവും ഡയറക്ടർ എ കെ നാരായണി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/378642/vadakara-taluk-marketing-society-outlet-storage-centre-inaugurated )