---
title: "തൊഴിൽ വിപണിയിലെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് സ്‌കില്ലുകൾ ആർജിക്കണം: പാറക്കൽ അബ്ദുല്ല എംഎൽഎ"
english_title: "Students Should Acquire Job Market Skills During Study, Says Parakkal Abdulla MLA"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/378353/students-should-acquire-job-market-skills-during-study-says-parakkal-abdulla-mla"
published_at: "2026-08-13T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7da71029e2d_students-should-acquire-job-market-skills-during-study-says-parakkal-abdulla-mla.jpg"
keywords: ["Parakkal Abdulla MLA", "Kuttiady", "Mokeri Government College", "Skill Development", "Job Market"]
---

# തൊഴിൽ വിപണിയിലെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് സ്‌കില്ലുകൾ ആർജിക്കണം: പാറക്കൽ അബ്ദുല്ല എംഎൽഎ

> **Lead Summary:** കുറ്റ്യാടി: **[**മാറിക്കൊണ്ടിരിക്കുന്ന ലോകസാഹചര്യത്തിൽ കൃത്യമായ മുന്നൊരുക്കം നടത്തുന്നവർക്ക് തൊഴിൽ വിപണിയിൽ സാധ്യതകളേറെയെന്ന് പാറക്കൽ അബ്ദുല്ല എംഎൽഎ അഭിപ്രായപ്പെട്ടു. തൊഴിൽ വിപണിയിലെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പഠനകാലത്ത് തന്നെ ആവശ്യമായ സ്‌കില്ലുകൾ ആർജിക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു.

## Article Content

കുറ്റ്യാടി: **[**മാറിക്കൊണ്ടിരിക്കുന്ന ലോകസാഹചര്യത്തിൽ കൃത്യമായ മുന്നൊരുക്കം നടത്തുന്നവർക്ക് തൊഴിൽ വിപണിയിൽ സാധ്യതകളേറെയെന്ന് പാറക്കൽ അബ്ദുല്ല എംഎൽഎ അഭിപ്രായപ്പെട്ടു. തൊഴിൽ വിപണിയിലെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പഠനകാലത്ത് തന്നെ ആവശ്യമായ സ്‌കില്ലുകൾ ആർജിക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു.

മൊകേരി ഗവ. കോളജിൽ കൊമേഴ്‌സ്, ഇക്കണോമിക്‌സ് വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായി ഒരുക്കുന്ന പ്രത്യേക തൊഴിലധിഷ്ഠിത പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ. മാറുന്ന തൊഴിൽ സാഹചര്യങ്ങൾക്കനുസരിച്ച് ആവശ്യമായ കഴിവുകൾ വിദ്യാർഥികൾ പഠനകാലത്ത് തന്നെ നേടിയെടുക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

ചടങ്ങിൽ കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രൻ കെ.ടി. അധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശശീന്ദ്രൻ പദ്ധതി രൂപരേഖ പ്രകാശനം ചെയ്തു. മൊകേരി ഗവൺമെന്റ് കോളജിന് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജുക്കേഷനിൽ നിന്ന് ലഭിച്ച അനുമതിപത്രം എംഎൽഎ കോളജ് പ്രിൻസിപ്പലിന് കൈമാറി.

കൊമേഴ്‌സ് വിഭാഗം മേധാവി പ്രൊഫ. മുഹമ്മദ് സലീം കെ.സി. പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പൽ പ്രൊഫ. കുഞ്ഞിക്കണ്ണൻ ആർ., ഗണിത വിഭാഗം അധ്യാപിക പ്രൊഫ. നജ്മ എ.ആർ., വാർഡ് മെമ്പർ ഷീന, ഇക്കണോമിക്‌സ് വിഭാഗം മേധാവി ഡോ. ദിനേശ് എം.പി., പി.ടി.എ. വൈസ് പ്രസിഡന്റ് പ്രസീദ് ടി., ഡോ. അരുൺലാൽ മൊകേരി, കോളജ് അലുംനി അസോസിയേഷൻ പ്രതിനിധി റഫീഖ് താവോട്ടുകണ്ടി, കോളജ് യൂണിയൻ ചെയർമാൻ ഷിയോണ എന്നിവർ സംസാരിച്ചു.

ഉദ്ഘാടന ചടങ്ങിന് ശേഷം എംഎൽഎയുടെയും മറ്റ് ജനപ്രതിനിധികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ കോളജിന്റെ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് ചർച്ച നടത്തി. കോളജിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ച ചെയ്തത്.

**English Summary:**

Parakkal Abdulla MLA said that those who make proper preparations amid changing global circumstances will have more opportunities in the job market. He stressed that students should acquire skills based on job market requirements during their study period. He was speaking at the inauguration of a special job-oriented training programme for Commerce and Economics students at Mokeri Government College. The programme outline was released and the college’s approval letter from AICTE was handed over to the principal. After the inaugural ceremony, development activities of the college were discussed with the MLA, public representatives, teachers and staff.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/378353/students-should-acquire-job-market-skills-during-study-says-parakkal-abdulla-mla)