---
title: "കുറ്റ്യാടിയിൽ ടൂവീലർ യാത്രികരെ കാറിലെത്തിയ സംഘം തടഞ്ഞുനിർത്തി മർദ്ദിച്ചതായി പരാതി"
english_title: "Youths Attacked by Group in Innova Car in Kuttiady, Complaint Filed"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/378280/youths-attacked-by-group-in-innova-kuttiady"
published_at: "2026-08-13T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d63b79f79e_youths-attacked-by-group-in-innova-kuttiady.jpg"
keywords: ["Kuttiady", "Wayanad", "Assault", "Innova Car", "Police Investigation"]
---

# കുറ്റ്യാടിയിൽ ടൂവീലർ യാത്രികരെ കാറിലെത്തിയ സംഘം തടഞ്ഞുനിർത്തി മർദ്ദിച്ചതായി പരാതി

> **Lead Summary:** കുറ്റ്യാടി: **[**കുറ്റ്യാടിയിൽ നിന്നും വയനാട്ടിലേക്ക് ടൂവീലറിൽ യാത്ര ചെയ്യുകയായിരുന്ന യുവാക്കളെ ഇന്നോവ കാറിലെത്തിയ സംഘം തടഞ്ഞുനിർത്തി മർദ്ദിച്ചതായി പരാതി. അയാൻ, റിദാൻ, ഫിദാൻ എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്.

## Article Content

കുറ്റ്യാടി: **[**കുറ്റ്യാടിയിൽ നിന്നും വയനാട്ടിലേക്ക് ടൂവീലറിൽ യാത്ര ചെയ്യുകയായിരുന്ന യുവാക്കളെ ഇന്നോവ കാറിലെത്തിയ സംഘം തടഞ്ഞുനിർത്തി മർദ്ദിച്ചതായി പരാതി. അയാൻ, റിദാൻ, ഫിദാൻ എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ആഗസ്റ്റ് 11-ന് ഉച്ചയ്ക്ക് 3.55-ഓടെയാണ് സംഭവം. പരാതിക്കാരും സുഹൃത്തുക്കളും സഞ്ചരിച്ച ടൂവീലറിന് മുന്നിൽ ഇന്നോവ കാർ കുറുകെ നിർത്തി കണ്ടാൽ അറിയാവുന്ന പ്രതികൾ വഴി തടയുകയായിരുന്നു. തുടർന്ന് കാറിൽ നിന്നിറങ്ങിയ സംഘം യാത്രികരെ കൈകൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് പരാതി . സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/378280/youths-attacked-by-group-in-innova-kuttiady)