---
title: "മരുതോങ്കരയിൽ തേങ്ങ പറിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു"
english_title: "Worker Dies After Falling Ill While Plucking Coconuts in Maruthonkara"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/378272/worker-dies-while-plucking-coconuts-maruthonkara"
published_at: "2026-08-13T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d59b0eed5b_worker-dies-while-plucking-coconuts-maruthonkara.jpg"
keywords: ["Maruthonkara", "Kuttiady", "Worker Death", "Coconut Plucking", "Police"]
---

# മരുതോങ്കരയിൽ തേങ്ങ പറിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** മരുതോങ്കര :**[ **തേങ്ങ പറിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട തൊഴിലാളി മരിച്ചു. മരുതോങ്കര അംശം കക്കട്ടിൽ പറമ്പിൽ എന്ന സ്ഥലത്ത് ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവം.പള്ളിക്കടവിൽ വീട്, കോതോട്, മൊയിലോത്തറ സ്വദേശിയായ രാജന്റെ മകൻ വിനോദ് ആണ് മരിച്ചത്. വിനൂപിന്റെ ഉടമസ്ഥതയിലുള്ള പറമ്പിൽ തേങ്ങ പറിക്കുന്നതിനിടെയാണ് വിനോദിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

## Article Content

മരുതോങ്കര :**[ **തേങ്ങ പറിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട തൊഴിലാളി മരിച്ചു. മരുതോങ്കര അംശം കക്കട്ടിൽ പറമ്പിൽ എന്ന സ്ഥലത്ത് ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവം.പള്ളിക്കടവിൽ വീട്, കോതോട്, മൊയിലോത്തറ സ്വദേശിയായ രാജന്റെ മകൻ വിനോദ് ആണ് മരിച്ചത്. വിനൂപിന്റെ ഉടമസ്ഥതയിലുള്ള പറമ്പിൽ തേങ്ങ പറിക്കുന്നതിനിടെയാണ് വിനോദിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

തുടർന്ന് ഇയാളെ കുറ്റ്യാടി ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ പരിശോധിച്ച് മരണം സ്ഥിരീകരിച്ചതായി പറഞ്ഞു. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.

**English Summary:**

A 50-year-old worker, Vinod, died after experiencing sudden physical discomfort while plucking coconuts in Maruthonkara. The incident occurred around 8 am yesterday at a property in Kakkatil Paramba, Maruthonkara. Vinod, son of Rajan and a native of Koathode, Moilothara, was working at a property owned by Vinoop when he suddenly fell ill. He was taken to Kuttiady Government Hospital, where a doctor examined him and confirmed his death, according to the FIR. Police have taken further action in connection with the incident.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/378272/worker-dies-while-plucking-coconuts-maruthonkara)