---
title: "കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് സ്വയംതൊഴിൽ സംരംഭം; സാൻമി ബ്യൂട്ടി പാർലർ പ്രവർത്തനമാരംഭിച്ചു"
english_title: "Sanmi Beauty Parlour Opens in Kaiveli Under Self Employment Initiative "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/378173/sanmi-beauty-parlour-opens-kaiveli-self-employment"
published_at: "2026-08-12T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c41c186580_sanmi-beauty-parlour-opens-kaiveli-self-employment.jpg"
keywords: ["Kaiveli", "Sanmi Beauty Parlour", "Self Employment", "Kunnummal Block Panchayat", "Narippatta"]
---

# കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് സ്വയംതൊഴിൽ സംരംഭം; സാൻമി ബ്യൂട്ടി പാർലർ പ്രവർത്തനമാരംഭിച്ചു

> **Lead Summary:** കൈവേലി: **[** കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിന്റെ സ്വയംതൊഴിൽ സംരംഭത്തിന്റെ ഭാഗമായി നരിപ്പറ്റ പഞ്ചായത്തിലെ സാൻമി വനിതാ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച 'സാൻമി ബ്യൂട്ടി പാർലർ' പ്രവർത്തനം ആരംഭിച്ചു. കൈവേലിയിൽ നടന്ന ചടങ്ങിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശശീന്ദ്രൻ ബ്യൂട്ടി പാർലറിന്റെ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

കൈവേലി: **[** കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിന്റെ സ്വയംതൊഴിൽ സംരംഭത്തിന്റെ ഭാഗമായി നരിപ്പറ്റ പഞ്ചായത്തിലെ സാൻമി വനിതാ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച 'സാൻമി ബ്യൂട്ടി പാർലർ' പ്രവർത്തനം ആരംഭിച്ചു. കൈവേലിയിൽ നടന്ന ചടങ്ങിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശശീന്ദ്രൻ ബ്യൂട്ടി പാർലറിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വികസന സമിതി അധ്യക്ഷൻ പി.സി. രവീന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ബ്ലോക്ക് വ്യവസായ വികസന ഓഫീസർ എ.പി. സിജിത്ത് പദ്ധതി വിശദീകരണ റിപ്പോർട്ട് അവതരിപ്പിച്ചു.

പഞ്ചായത്ത് അംഗങ്ങളായ വി.പി. സുരേഷ്, എൻ.കെ. ലീല, സുധീഷ് എടോനി, ഗോപാലൻ ആലക്കനാണ്ടിയിൽ, എൻ.ടി. സജിമോൾ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബ്ലോക്ക് അംഗം സരിത മുരളി സ്വാഗതവും പി.കെ. അശ്വിനി നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/378173/sanmi-beauty-parlour-opens-kaiveli-self-employment)