---
title: "കണ്ണീരോടെ വിട.... ജീപ്പിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ കായക്കൊടി സ്വദേശി വിനുപ്രസാദിന് യാത്രാമൊഴിയേകി ഉറ്റവർ, മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു"
english_title: "Kayakkodi Vinu Prasad Laid to Rest, Thousands Bid Farewell"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/378029/kayakkodi-vinu-prasad-cremation"
published_at: "2026-08-11T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7b35eb203ac_youth-found-dead-inside-jeep-near-kozhikode-medical-college-funeral-today.jpg"
keywords: ["Vinu Prasad Death", "Kozhikode Medical College", "Jeep Death"]
---

# കണ്ണീരോടെ വിട.... ജീപ്പിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ കായക്കൊടി സ്വദേശി വിനുപ്രസാദിന് യാത്രാമൊഴിയേകി ഉറ്റവർ, മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു

> **Lead Summary:** > കായക്കൊടി: "അപ്പു പോയി..." ജീപ്പിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ കായക്കൊടി സ്വദേശി വിനുപ്രസാദിന് കണ്ണീരോടെ വിട. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി വൈകുന്നേരത്തോടെ ബന്ധുക്കൾക്ക് കൈമാറിയ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

## Article Content

> കായക്കൊടി: "അപ്പു പോയി..." ജീപ്പിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ കായക്കൊടി സ്വദേശി വിനുപ്രസാദിന് കണ്ണീരോടെ വിട. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി വൈകുന്നേരത്തോടെ ബന്ധുക്കൾക്ക് കൈമാറിയ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

ഉറ്റവർക്കും നാട്ടുകാർക്കും ഒരുപോലെ പ്രിയപ്പെട്ട അപ്പുവിനെ അവസാനമായി കാണാൻ ആയിരങ്ങളാണ് കായക്കൊടിയിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. ഇന്ന് രാവിലെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം നിർത്തിയിട്ട ജീപ്പിനുള്ളിൽ വിനുവിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അഞ്ചുമണിയോടെ തളീക്കരയിൽ നിന്ന് ആരംഭിച്ച വിലാപയാത്ര കായക്കൊടിയിലെത്തി. 5:30ന് നെല്ലിലായ് ഗ്രാമീണ കലാസമിതി ഗ്രൗണ്ടിൽ പൊതുദർശനം നടത്തിയ ശേഷമാണ് സംസ്കാരം നടന്നത്.

കായക്കൊടി - മൊകേരി - കുറ്റ്യാടി റൂട്ടിലെ 'ജനകീയം' ജീപ്പ് ഡ്രൈവറാണ് വിനു. പ്രസവത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച ഗർഭിണിയായ ഭാര്യ അനുസ്മയയ്ക്ക് കൂട്ടിരിക്കാനാണ് ഇയാൾ ആശുപത്രിയിലെത്തിയത്.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

**English Summary:**

Vinu Prasad, 27, from Kayakkodi was found dead inside his jeep near Kozhikode Medical College. He had come to be with his pregnant wife. The body was cremated at his home after public viewing at Nellilayi Ground. Thousands attended. Police registered an unnatural death case.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/378029/kayakkodi-vinu-prasad-cremation)