---
title: "ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിക്കാനെത്തിയ കായക്കൊടി സ്വദേശി മെഡിക്കൽ കോളേജിന് സമീപം ജീപ്പിനുള്ളിൽ മരിച്ച നിലയിൽ "
english_title: "Kozhikode Medical College Youth Vinu Prasad Found Dead Inside Jeep"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/377913/kozhikode-medical-college-youth-vinu-prasad-found-dead-in-jeep-new"
published_at: "2026-08-11T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ab93972c96_kozhikode-medical-college-youth-vinu-prasad-found-dead-in-jeep-new.jpg"
keywords: ["Kozhikode Medical College", "Kayakkodi news", "Dead Inside Jeep", "Vinu Prasad Death"]
---

# ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിക്കാനെത്തിയ കായക്കൊടി സ്വദേശി മെഡിക്കൽ കോളേജിന് സമീപം ജീപ്പിനുള്ളിൽ മരിച്ച നിലയിൽ 

> **Lead Summary:** കായക്കൊടി : **[**കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം യുവാവിനെ ജീപ്പിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റ്യാടി കായക്കൊടി സ്വദേശി വിനു പ്രസാദ് ആണ് മരിച്ചത്.

## Article Content

കായക്കൊടി : **[**കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം യുവാവിനെ ജീപ്പിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റ്യാടി കായക്കൊടി സ്വദേശി വിനു പ്രസാദ് ആണ് മരിച്ചത്.

ഭാര്യയെ പ്രസവത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന്, അവർക്ക് കൂട്ടിരിക്കാനായാണ് വിനു ആശുപത്രിയിലെത്തിയത്. ആശുപത്രിക്ക് സമീപം നിർത്തിയിട്ടിരുന്ന ജീപ്പിനുള്ളിലാണ് വിനുവിനെ ജീവനറ്റ നിലയിൽ കണ്ടെത്തിയത്.

മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കായക്കൊടി കുറ്റ്യാടി റൂട്ടിലെ ജനകീയം ജീപ്പ് ഡ്രൈവറാണ് വിനു. 

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/377913/kozhikode-medical-college-youth-vinu-prasad-found-dead-in-jeep-new)