---
title: "സോളാർ ഫെൻസിങ് തകർത്ത് കാട്ടാനക്കൂട്ടം; കാവിലുംപാറ കരിങ്ങാട് മലയിൽ വ്യാപക കൃഷിനാശം "
english_title: "Thottilpalam Kavilumpara Wild Elephant Attack Crop Damage Solar Fencing"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/377908/thottilpalam-kavilumpara-wild-elephant-attack-crop-damage "
published_at: "2026-08-11T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7aabec17739_thottilpalam-kavilumpara-wild-elephant-attack-crop-damage.jpg"
keywords: ["Thottilpalam news", "Kavilumpara elephant attack", "Karingad mala agriculture loss", "Wild Elephant Attack"]
---

# സോളാർ ഫെൻസിങ് തകർത്ത് കാട്ടാനക്കൂട്ടം; കാവിലുംപാറ കരിങ്ങാട് മലയിൽ വ്യാപക കൃഷിനാശം 

> **Lead Summary:** കാവിലുംപാറ: (**[ https://kuttiadi.truevisionnews.com/ )]** കാവിലുംപാറ പഞ്ചായത്തിലെ കരിങ്ങാട് മലയിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ഞായറാഴ്ച രാത്രിയാണ് സോളാർ ഫെൻസിങ് തകർത്ത് കാട്ടാന ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. പഞ്ചായത്ത് പ്രത്യേക പദ്ധതിയിലൂടെ സ്ഥാപിച്ച സോളാർ ഫെൻസിങ് ആണ് ആന തകർത്തത്.

## Article Content

കാവിലുംപാറ: (**[ https://kuttiadi.truevisionnews.com/ )]** കാവിലുംപാറ പഞ്ചായത്തിലെ കരിങ്ങാട് മലയിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ഞായറാഴ്ച രാത്രിയാണ് സോളാർ ഫെൻസിങ് തകർത്ത് കാട്ടാന ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. പഞ്ചായത്ത് പ്രത്യേക പദ്ധതിയിലൂടെ സ്ഥാപിച്ച സോളാർ ഫെൻസിങ് ആണ് ആന തകർത്തത്.

മേഖലയിലെ നിരവധി കർഷകരുടെ വാഴ, കപ്പ, ചേന തുടങ്ങിയ ഇടവിളകൾക്ക് പുറമെ തെങ്ങ്, റബ്ബർ, കവുങ്ങ് എന്നിവയും കാട്ടാന നശിപ്പിച്ചിട്ടുണ്ട്. പൂവാട്ടിക്കൽ വിനോദ്, കുയ്യടിയിൽ കൃഷ്ണൻ, പ്ലാച്ചിക്കൽ പ്രവീൺ കുമാർ, പനച്ചിക്കൽ ഭാസ്കരൻ, പ്ലാച്ചിക്കൽ രവീന്ദ്രൻ എന്നിവരുടെ കൃഷിയിടങ്ങളിലാണ് കനത്ത നാശനഷ്ടമുണ്ടായത്.

വിവരമറിഞ്ഞ് ഫോറസ്റ്റ് അധികൃതരും ആർ.ആർ.ടി  സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് മേഘ പൊയിലുപറമ്പത്ത്, വാർഡംഗം സിനി കിഴക്കയിൽ, കർഷകസംഘം മേഖലാ സെക്രട്ടറി കെ.പി. രാജൻ, യൂണിറ്റ് സെക്രട്ടറി ഗോപിനാഥ് വൃന്ദാവനം എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/377908/thottilpalam-kavilumpara-wild-elephant-attack-crop-damage )