---
title: "കുറ്റ്യാടിയിലെ വീടുകളിൽ സൗജന്യ വൈഫൈ; ബി.എസ്.എൻ.എല്ലും പഞ്ചായത്തുകളും കൈകോർത്തു"
english_title: "Kuttiady Free Wifi: BSNL Bharat Net Scheme In Association With Panchayats"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/377825/kuttiady-free-wifi-bsnl-bharat-net-scheme-panchayat"
published_at: "2026-08-10T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79d3c5102e0_kuttiady-free-wifi-bsnl-bharat-net-scheme-panchayat.jpg"
keywords: ["BSNL Free Wifi", "Bharat Net", "Kuttiady Panchayat", "Parakkal Abdulla", "Kerala Internet"]
---

# കുറ്റ്യാടിയിലെ വീടുകളിൽ സൗജന്യ വൈഫൈ; ബി.എസ്.എൻ.എല്ലും പഞ്ചായത്തുകളും കൈകോർത്തു

> **Lead Summary:** **കുറ്റ്യാടി: ** കുറ്റ്യാടി നിയോജകമണ്ഡലത്തിലെ മുഴുവൻ ഗ്രാമീണ വീടുകളിലും സ്ഥാപനങ്ങളിലും സൗജന്യ വൈഫൈ എത്തിക്കാൻ ബി.എസ്.എൻ.എല്ലും ഗ്രാമ പഞ്ചായത്തുകളും കൈകോർക്കുന്നു. ഗവൺമെന്റ് സബ്‌സിഡിയോടെ സൗജന്യ വൈഫൈ മോഡവും ഇൻസ്റ്റലേഷനും ലഭിക്കുന്ന ബി.എസ്.എൻ.എൽ ഭാരത് നെറ്റ് ഉദ്യമി പദ്ധതിയുടെ ആനുകൂല്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

## Article Content

**കുറ്റ്യാടി: ** കുറ്റ്യാടി നിയോജകമണ്ഡലത്തിലെ മുഴുവൻ ഗ്രാമീണ വീടുകളിലും സ്ഥാപനങ്ങളിലും സൗജന്യ വൈഫൈ എത്തിക്കാൻ ബി.എസ്.എൻ.എല്ലും ഗ്രാമ പഞ്ചായത്തുകളും കൈകോർക്കുന്നു. ഗവൺമെന്റ് സബ്‌സിഡിയോടെ സൗജന്യ വൈഫൈ മോഡവും ഇൻസ്റ്റലേഷനും ലഭിക്കുന്ന ബി.എസ്.എൻ.എൽ ഭാരത് നെറ്റ് ഉദ്യമി പദ്ധതിയുടെ ആനുകൂല്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുല്ലയുടെ അധ്യക്ഷതയിൽ ആയഞ്ചേരിയിലെ ക്യാമ്പ് ഓഫീസിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പുതിയ കണക്ഷനുകൾക്ക് രജിസ്റ്റർ ചെയ്യാൻ ഗ്രാമസഭകൾ, വാർഡ് തല സാമൂഹ്യ മാധ്യമ സംവിധാനങ്ങൾ, കുടുംബശ്രീ പരിപാടികൾ, ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തിലുള്ള മറ്റ് പരിപാടികൾ എന്നിവ വഴി അവസരം ഒരുക്കാനും യോഗം തീരുമാനിച്ചു.

പദ്ധതി പ്രകാരം 1 ജി.ബി.പി.എസ് വരെ സ്പീഡുള്ള അതിവേഗ ഫൈബർ ഇന്റർനെറ്റ് കണക്ഷൻ ലഭിക്കും. പ്രതിമാസ വാടക മാത്രം അടച്ചാൽ മതി. മിതമായ നിരക്കിൽ ഇന്റർനെറ്റിനൊപ്പം സൗജന്യ ലാൻഡ് ഫോൺ സേവനവും ടി.വി കണക്ഷനും ലഭിക്കും.ഗ്രാമ പഞ്ചായത്തുകളുടെ സമഗ്ര വികസനത്തിനും സാധാരണക്കാരുടെ സാമ്പത്തിക ആസൂത്രണത്തിനും പദ്ധതി സഹായകമാകുമെന്ന് യോഗം വിലയിരുത്തി.

യോഗത്തിൽ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ ആസ്യ ടീച്ചർ, മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിൻഷ കെ, കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകൻ, തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സവിത മണക്കുനി, വേളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീല ആര്യൻകാവിൽ, ബി.എസ്.എൻ.എൽ കോഴിക്കോട് ഡി.ജി.എം രാമചന്ദ്രൻ എസ്, എ.ജി.എം, എസ്.ഡി.ഇമാർ, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/377825/kuttiady-free-wifi-bsnl-bharat-net-scheme-panchayat)