---
title: "പ്രണയബന്ധത്തിന്റെ പേരിൽ വ്യക്തിവൈരാഗ്യം: കുറ്റ്യാടിയിൽ യുവാക്കൾക്ക് വെട്ടേറ്റ സംഭവത്തിൽ അന്വേഷണം ഊർജിതം "
english_title: "Kuttiadi Youth Attack Case Nittur Sreejith Arrested Kozhikode News"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/377722/kuttiadi-youth-attacked-nittur-love-rivalry-arrest "
published_at: "2026-08-10T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79713140ad7_kuttiadi-youth-attacked-nittur-love-rivalry-arrest_.jpg"
keywords: ["Kuttiadi news", "Nittur youth attacked", "Kuttiadi police investigation", "Nittur Attack", "Love Dispute"]
---

# പ്രണയബന്ധത്തിന്റെ പേരിൽ വ്യക്തിവൈരാഗ്യം: കുറ്റ്യാടിയിൽ യുവാക്കൾക്ക് വെട്ടേറ്റ സംഭവത്തിൽ അന്വേഷണം ഊർജിതം 

> **Lead Summary:** കുറ്റ്യാടി:**[ **കുറ്റ്യാടി നിട്ടൂർ മൊട്ടന്തറയിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ബൈക്കിലെത്തിയ അക്രമിസംഘത്തിലെ ഒരാളുടെ മകളുടെ പ്രണയവുമായി ബന്ധപ്പെട്ട വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം.

## Article Content

കുറ്റ്യാടി:**[ **കുറ്റ്യാടി നിട്ടൂർ മൊട്ടന്തറയിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ബൈക്കിലെത്തിയ അക്രമിസംഘത്തിലെ ഒരാളുടെ മകളുടെ പ്രണയവുമായി ബന്ധപ്പെട്ട വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം.

ഞായറാഴ്ച രാത്രി 9.20-ഓടെ മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ ഷോജിൻ, ബബിൻ, അശ്വിൻ എന്നിവർക്കാണ് വെട്ടേറ്റത്.

അക്രമിസംഘത്തിൽ ഉണ്ടായിരുന്ന ഒരാളുടെ മകളുമായി, വെട്ടേറ്റ ഷോജിന്റെ ബന്ധു പ്രണയത്തിലായിരുന്നു. ഇത് സംബന്ധിച്ചുണ്ടായ വാക്കേറ്റത്തിനും തർക്കത്തിനുമൊടുവിൽ സംഘം വാക്കത്തി ഉപയോഗിച്ച് യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

ആക്രമണത്തിന് ശേഷം ബൈക്കുകളിൽ രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തിലെ ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. നരിക്കാട്ടേരി സ്വദേശി ശ്രീജിത്താണ് നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ളത്.

പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ഷോജിൻ, ബബിൻ എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിലും അശ്വിനെ തൊട്ടിൽപാലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ കുറ്റ്യാടി പൊലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/377722/kuttiadi-youth-attacked-nittur-love-rivalry-arrest )