---
title: "കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിനെ അവഗണിച്ചു; പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കാത്തതിൽ സി.പി.ഐ.(എം)  പ്രതിഷേധം "
english_title: "Kuttiadi Govt Higher Secondary School Plus One Batch Protest CPI(M)"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/377690/kuttiadi-govt-hss-plus-one-batch-protest-cpim"
published_at: "2026-08-10T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79604ed71b6_kuttiadi-govt-hss-plus-one-batch-protest-cpim_.jpg"
keywords: ["Kuttiadi Government Higher Secondary School", "Plus One admission Kerala", "CPIM Kuttiadi"]
---

# കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിനെ അവഗണിച്ചു; പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കാത്തതിൽ സി.പി.ഐ.(എം)  പ്രതിഷേധം 

> **Lead Summary:** കുറ്റ്യാടി:**[ **പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിച്ചപ്പോൾ കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിനെ പൂർണ്ണമായും അവഗണിച്ച സർക്കാർ നിലപാട് കടുത്ത പ്രതിഷേധാർഹമാണെന്ന് സി.പി.ഐ.(എം) കുറ്റ്യാടി ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

## Article Content

കുറ്റ്യാടി:**[ **പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിച്ചപ്പോൾ കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിനെ പൂർണ്ണമായും അവഗണിച്ച സർക്കാർ നിലപാട് കടുത്ത പ്രതിഷേധാർഹമാണെന്ന് സി.പി.ഐ.(എം) കുറ്റ്യാടി ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

സംസ്ഥാനത്ത് തന്നെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിലൊന്നായ കുറ്റ്യാടിയിൽ, പ്ലസ് വൺ പ്രവേശനത്തിനായി നിരവധി വിദ്യാർഥികളാണ് അപേക്ഷ നൽകി കാത്തിരിക്കുന്നത്. ക്ലാസ് മുറികൾ ഉൾപ്പെടെയുള്ള മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ സ്കൂളിലുണ്ടായിട്ടും പുതിയ ബാച്ചുകൾ അനുവദിക്കാത്തത് ബോധപൂർവ്വമാണെന്ന് സി.പി.ഐ.(എം) ആരോപിച്ചു.

കോഴിക്കോട് ജില്ലയിലാകെ 22 സ്കൂളുകളിൽ പുതിയ ബാച്ചുകൾ അനുവദിച്ചപ്പോൾ, അതിൽ ഒരു സർക്കാർ വിദ്യാലയത്തിന് പോലും ഇടം നൽകാതിരുന്നത് അതീവ ഗൗരവമേറിയ വിഷയമാണ്. വിദ്യാഭ്യാസ മേഖലയെ കച്ചവടവൽക്കരിക്കുന്ന നയമാണ് യു.ഡി.എഫ് സർക്കാർ നടപ്പാക്കുന്നത്. സ്കൂളിൽ പുതിയ ബാച്ച് ലഭ്യമാക്കാൻ ആവശ്യമായ യാതൊരു ഇടപെടലും പ്രാദേശിക എം.എൽ.എയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും ലോക്കൽ കമ്മിറ്റി കുറ്റപ്പെടുത്തി.

കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ പ്ലസ് വൺ ബാച്ച് അനുവദിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്ന് സി.പി.ഐ.(എം) മുന്നറിയിപ്പ് നൽകി.

വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് ചേർന്ന സി.പി.ഐ.(എം) കുറ്റ്യാടി ലോക്കൽ കമ്മിറ്റി യോഗത്തിൽ പി. നാണു അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി സി.എൻ. ബാലകൃഷ്ണൻ, പി.സി. രവീന്ദ്രൻ, കെ. രജിൽ എന്നിവർ യോഗത്തിൽ സംസാരിച്ചു.

**[
](http:// (kuttiadi.truevisionnews.com))**

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/377690/kuttiadi-govt-hss-plus-one-batch-protest-cpim)