---
title: "രമേശൻ പാലേരിയെ അനുസ്മരിച്ച് വട്ടോളി ചേതന: 'യുഎൽസിസിയെ ലോക ശ്രദ്ധയിലേക്ക് ഉയർത്തിയ നേതാവ്'"
english_title: "Rameshan Paleri Remembered By Chethana Vattoli For ULCSS Contributions"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/377644/vattoli-chethana-remember-rameshan-paleri-ulcss-chairman"
published_at: "2026-08-09T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7883c7b2242_vattoli-chethana-remember-rameshan-paleri-ulcss-chairman.jpg"
keywords: ["Rameshan Paleri", "ULCSS", "Chethana Vattoli", "Kakkattil"]
---

# രമേശൻ പാലേരിയെ അനുസ്മരിച്ച് വട്ടോളി ചേതന: 'യുഎൽസിസിയെ ലോക ശ്രദ്ധയിലേക്ക് ഉയർത്തിയ നേതാവ്'

> **Lead Summary:** വട്ടോളി : ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയർമാനായിരുന്ന രമേശൻ പാലേരിയുടെ അകാലവിയോഗത്തെ തുടർന്ന് ചേതന കലാ സാംസ്കാരിക വേദിയുടെ ( വാഗ്ഭടാനന്ദ എഡ്യൂ പ്രോജക്ട് ) ആഭിമുഖ്യത്തിൽ കക്കട്ട് ടൗണിൽ അനുസ്മരണ സമ്മേളനം നടത്തി.

## Article Content

വട്ടോളി : ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയർമാനായിരുന്ന രമേശൻ പാലേരിയുടെ അകാലവിയോഗത്തെ തുടർന്ന് ചേതന കലാ സാംസ്കാരിക വേദിയുടെ ( വാഗ്ഭടാനന്ദ എഡ്യൂ പ്രോജക്ട് ) ആഭിമുഖ്യത്തിൽ കക്കട്ട് ടൗണിൽ അനുസ്മരണ സമ്മേളനം നടത്തി.

യു.എൽ.സി.സി യെ ലോകത്തിലെ ശ്രദ്ധേയമായ ഒരു സഹകരണ പ്രസ്ഥാനമാക്കി വളർത്തുന്നതിൽ അനാദൃശ്യമായൊരു പങ്കാണ് രമേശൻ പാലേരി വഹിച്ചതെന്നും എന്നും തൊഴിലാളികളെ ചേർത്തുപിടിച്ച് ഗുണമേന്മയിലൂന്നിയ നിർമാണ വൈദഗദ്ധ്യം കാഴ്ചവെച്ച അസാമാന്യ പ്രതിഭ ശാലികൂടിയായിരുന്നു എന്നും അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. ചന്ദ്രൻ പറഞ്ഞു.

ചേതന പ്രസിഡണ്ട് എ.പി.രാജീവൻ അദ്ധ്യക്ഷതവഹിച്ചു. നിർമാണ പ്രവർത്തനങ്ങൾക്കുമപ്പുറം വിദ്യാഭ്യാസം, ഐ.ടി, കൃഷി, ഭിന്നശേഷി പരിചരണം, വയോജന സംരക്ഷണം തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ വേറിട്ട പദ്ധതികൾക്ക് തുടക്കമിട്ട് അതിന്റെ വിജയ നിറവിൽ എത്തി നിൽക്കുമ്പോഴാണ് രമേശൻ പാലേരിയുടെ അകാലവിയോഗമുണ്ടായത്.

അദ്ദേഹത്തിന്റെ വിദ്യാഭ്യാസ കാഴ്ചപ്പാടിന്റെ ഭാഗമായി രൂപീകൃതമായ യു.എൽ.സി.സി.എസ് ഫൗണ്ടേഷന്റെ ഭാഗമായ വാഗ്ഭടാനന്ദ എഡ്യൂ പ്രോജക്ടിന് തുടക്കമിടുകയും അത്തരത്തിൽ ജില്ലയിലെ ഒരു സെന്ററായ വട്ടോളിയിലെ ചേതന കലാ സാംസ്കാരിക വേദിയിൽ ഇതിനോടകം പതിമൂന്ന് ബാച്ച് പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.

വിവിധ സെന്ററുകളിലെ പ്രൊജക്ടിന്റെ ഭാഗമായി വന്ന കുട്ടികൾ ഇന്ന് ഐ.ഐ.ടി, ഐസർ , സ്പേസ് ഗവേഷണം, തുടങ്ങിയ ഗവേഷണ മേഖലകളിലും മെഡിക്കൽ , എ ഞ്ചീനിയറിംഗ് പോലുള്ള മേഖലകളിലും പഠനവും ജോലിയുമായി ഉയർന്ന നിലകളിലെത്തിയിരിക്കുകയാണ്.സി.പി.കൃഷ്ണൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.

യു.എൽ.സി.സി.എസ് ഫൗണ്ടേഷന്റെ മുൻ സി.ഇ.ഒ. ഷാജൽ മുഹ് യുദ്ദീൻ അനുസ്മരണ പ്രഭാഷണം നടത്തി.

വാഗ്ഭടാനന്ദ എഡ്യൂ പ്രോജക്ട് കോ ഓർഡിനേറ്റർ സോമൻ മടപ്പള്ളി,വാർഡ് മെമ്പർ എം.ടി. രവീന്ദ്രൻ കെ.കെ.സുരേഷ്, വി.എം. ചന്ദ്രൻ ,കെ.ടി.രാജൻ, പ്രമോദ് കക്കട്ടിൽ രാജഗോപാലൻ കാരപ്പറ്റ , പപ്പൻ നരിപ്പറ്റ ,വി.പി. വാസു സി.നാരായണൻ , കെ.സി. സുധീർ , എ.വി. നാസറുദ്ദീൻ, ടി നാരായണൻ , കെ.കണ്ണൻ എന്നിവർ അനുസ്മരിച്ച് സംസാരിച്ചു. ചേതന സെക്രട്ടറി പി.കെ. പത്മനാഭൻ സ്വാഗതവും ഖജാൻജി എ.പി. വിനോദൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/377644/vattoli-chethana-remember-rameshan-paleri-ulcss-chairman)