---
title: "കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഉത്തരമേഖല ജെൻഡർ ശിൽപശാല കക്കട്ടിൽ ആരംഭിച്ചു"
english_title: "Kerala Sasthra Sahithya Parishad North Zone Gender Workshop Kakkatil "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/377446/kssp-north-zone-gender-workshop-kakkatil-kozhikode-news"
published_at: "2026-08-08T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76eccaa7e35_kssp-north-zone-gender-workshop-kakkatil-kozhikode-news.jpg"
keywords: ["Kerala Sasthra Sahithya Parishad", "Gender Workshop Kakkatil", "Gender Equality Kerala", "Kuttiady news", "Kakkatil news"]
---

# കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഉത്തരമേഖല ജെൻഡർ ശിൽപശാല കക്കട്ടിൽ ആരംഭിച്ചു

> **Lead Summary:** കക്കട്ടിൽ:**[ ** കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ ഉത്തരമേഖലാ ജെൻഡർ ശിൽപശാലയ്ക്ക് കക്കട്ടിലിൽ തുടക്കമായി. ലിംഗനീതി, സാമൂഹിക മാറ്റങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സമകാലിക പ്രാധാന്യമുള്ള വിവിധ വിഷയങ്ങളെ മുൻനിർത്തിയാണ് ശിൽപശാല സംഘടിപ്പിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ നാല് ജില്ലകളിൽ നിന്നുള്ള പ്രതിനിധികളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.

## Article Content

കക്കട്ടിൽ:**[ ** കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ ഉത്തരമേഖലാ ജെൻഡർ ശിൽപശാലയ്ക്ക് കക്കട്ടിലിൽ തുടക്കമായി. ലിംഗനീതി, സാമൂഹിക മാറ്റങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സമകാലിക പ്രാധാന്യമുള്ള വിവിധ വിഷയങ്ങളെ മുൻനിർത്തിയാണ് ശിൽപശാല സംഘടിപ്പിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ നാല് ജില്ലകളിൽ നിന്നുള്ള പ്രതിനിധികളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.

സംസ്ഥാന ജെൻഡർ വിഷയ സമിതി കൺവീനർ ഇ. വിലാസിനി ശിൽപശാല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.കെ. ചന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ കെ.ടി. രാജൻ സ്വാഗതം ആശംസിച്ചു.

വിവിധ വിഷയങ്ങളിലായി ഹരീഷ് ഹർഷ, ദിൽഷാദ്, അവനിബി സൽ, സോണിയ ഇ.പി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ശിൽപശാല ഞായറാഴ്ച സമാപിക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/377446/kssp-north-zone-gender-workshop-kakkatil-kozhikode-news)