---
title: "  വിദേശ ജോലി വാഗ്ദാനം ചെയ്ത് മരുതോങ്കര സ്വദേശിയിൽ  നിന്ന് ലക്ഷങ്ങൾ   തട്ടിയതായി പരാതി "
english_title: "Job Fraud Thottilpalam ADNOC Ship Job Scam Case Against Malappuram Native"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/377406/adnoc-ship-job-fraud-scam-thottilpalam-malappuram-native-case-registered "
published_at: "2026-08-08T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76c535e6ee7_adnoc-ship-job-fraud-scam-thottilpalam-malappuram-native-case-registered_.jpg"
keywords: ["Thottilpalam Job Fraud", "ADNOC Ship Job Scam", "Money scam", "Job offer"]
---

#   വിദേശ ജോലി വാഗ്ദാനം ചെയ്ത് മരുതോങ്കര സ്വദേശിയിൽ  നിന്ന് ലക്ഷങ്ങൾ   തട്ടിയതായി പരാതി 

> **Lead Summary:** തൊട്ടിൽപ്പാലം : **[**പ്രമുഖ വിദേശ കമ്പനിയായ അഡ്നോക്കിൽ ഷിപ്പിൽ ജോലി വാങ്ങി നൽകാം എന്ന് വിശ്വസിപ്പിച്ച് യുവാവിൽ നിന്നും നാലര ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി . മലപ്പുറം തിരൂർ വൈരങ്കോട് സ്വദേശി കുട്ടത്തിൽ വീട്ടിൽ സുകുമാരന്റെ മകൻ ശരത് എന്നയാൾക്ക് എതിരെയാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

## Article Content

തൊട്ടിൽപ്പാലം : **[**പ്രമുഖ വിദേശ കമ്പനിയായ അഡ്നോക്കിൽ ഷിപ്പിൽ ജോലി വാങ്ങി നൽകാം എന്ന് വിശ്വസിപ്പിച്ച് യുവാവിൽ നിന്നും നാലര ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി . മലപ്പുറം തിരൂർ വൈരങ്കോട് സ്വദേശി കുട്ടത്തിൽ വീട്ടിൽ സുകുമാരന്റെ മകൻ ശരത് എന്നയാൾക്ക് എതിരെയാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

മരുതോങ്കര സ്വദേശിയായ എച്ചിലട്ടുമ്മൽ വീട്ടിൽ സന്തോഷിന്റെ മകൻ ശ്യാംജിത്ത് (24) നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞ വർഷം 2025 മുതൽ പലതവണകളായി 4,20,000 (നാല് ലക്ഷത്തി ഇരുപതിനായിരം) രൂപ പ്രതി പരാതിക്കാരനിൽ നിന്നും കൈപറ്റുകയായിരുന്നു .

പണം വാങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത ജോലിയോ, വാങ്ങിയ പണമോ തിരികെ നൽകാതെ പ്രതി വിശ്വാസവഞ്ചന കാണിച്ചെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ വഞ്ചനാക്കുറ്റത്തിന് കേസെടുത്ത പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/377406/adnoc-ship-job-fraud-scam-thottilpalam-malappuram-native-case-registered )