---
title: "കുറ്റ്യാടി ചുരത്തിൽ വീണ്ടും 'പ്രിയദർശിനി' ബസ് കുടുങ്ങി; എഞ്ചിൻ തകരാർ, യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ടു "
english_title: "Kuttiady Churam KSRTC Priyadarshini Bus Breakdown Again Poothampara"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/377261/kuttiady-churam-ksrtc-priyadarshini-bus-breakdown-poothampara "
published_at: "2026-08-07T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75a47f78fae_kuttiady-churam-ksrtc-priyadarshini-bus-breakdown-poothampara.jpg"
keywords: ["Kuttiady churam accident", "KSRTC bus breakdown", "Priyadarshini bus Wayanad", "Kuttiady news"]
---

# കുറ്റ്യാടി ചുരത്തിൽ വീണ്ടും 'പ്രിയദർശിനി' ബസ് കുടുങ്ങി; എഞ്ചിൻ തകരാർ, യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ടു 

> **Lead Summary:** കുറ്റ്യാടി: **[** കുറ്റ്യാടി ചുരത്തിൽ കെഎസ്ആർടിസി പ്രിയദർശിനി ബസ് വീണ്ടും എഞ്ചിൻ തകരാറിലായി കുടുങ്ങി. ചുരത്തിലെ പൂതംപാറയിലുള്ള വലിയ വളവിലാണ് ബസ്സ് വഴിയിൽ കിടന്നത്. ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം.

## Article Content

കുറ്റ്യാടി: **[** കുറ്റ്യാടി ചുരത്തിൽ കെഎസ്ആർടിസി പ്രിയദർശിനി ബസ് വീണ്ടും എഞ്ചിൻ തകരാറിലായി കുടുങ്ങി. ചുരത്തിലെ പൂതംപാറയിലുള്ള വലിയ വളവിലാണ് ബസ്സ് വഴിയിൽ കിടന്നത്. ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം.

കുറ്റ്യാടിയിൽ നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന മാനന്തവാടി ഡിപ്പോയുടെ പ്രിയദർശിനി ബസ്സാണ് തകരാറിലായത്. തിരക്കേറിയ വളവിൽ ബസ് കുടുങ്ങിയത് ആശങ്ക പരത്തിയെങ്കിലും, 15 മിനിറ്റിനു ശേഷം ഇതുവഴി വന്ന തൊട്ടിൽപ്പാലം ഡിപ്പോയുടെ ബസിൽ യാത്രക്കാരെ മുഴുവൻ സുരക്ഷിതമായി കയറ്റി വിട്ടു.

അതേസമയം, കഴിഞ്ഞ മാസം 22-നും സമാനമായ രീതിയിൽ കുറ്റ്യാടി ചുരത്തിൽ പ്രിയദർശിനി ബസ് അപകടത്തിൽപ്പെട്ടിരുന്നു. അന്ന് എട്ടാം വളവിൽ വെച്ച് ബസിന്റെ ബ്രേക്ക് പൂർണ്ണമായും നഷ്ടപ്പെടുകയായിരുന്നു. അമിത യാത്രക്കാരുമായി ചുരം കയറിയതിനെ തുടർന്ന് വാഹനത്തിന്റെ ജോയിന്റും എയർ പൈപ്പും പൊട്ടിയാണ് അന്ന് അപകടമുണ്ടായത്.

ബസ് പിന്നോട്ട് ഉരുണ്ടതോടെ യാത്രക്കാർ നിലവിളിച്ചെങ്കിലും ഡ്രൈവർ പേരാമ്പ്ര സ്വദേശി എൻ.പി. സുധീറിന്റെ മനോധൈര്യത്തിൽ ബസിന്റെ പിൻഭാഗം മലയോര ഭിത്തിയിൽ ഇടിച്ച് നിർത്തുകയായിരുന്നു. 160-ലധികം യാത്രക്കാരുടെ ജീവനാണ് അന്ന് ഡ്രൈവറുടെ അവസരോചിതമായ ഇടപെടലിലൂടെ രക്ഷപെട്ടത്. ഈ അപകടത്തെക്കുറിച്ച് കെഎസ്ആർടിസി അധികൃതരുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ചുരത്തിൽ വീണ്ടും പ്രിയദർശിനി ബസ്സ് തകരാറിലായിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/377261/kuttiady-churam-ksrtc-priyadarshini-bus-breakdown-poothampara )