---
title: "കനത്ത കാറ്റും മഴയും: കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ മേൽക്കൂര തകർന്നു"
english_title: "Kuttiady GHSS Roof Damage Heavy Rain Wind PTA Demand"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/377003/kuttiady-govt-hss-roof-damaged-heavy-rain-wind"
published_at: "2026-08-06T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a743c223754c_kuttiady-govt-hss-roof-damaged-heavy-rain-wind.jpg"
keywords: ["SCHOOL", "RAIN", "WIND", "ROOF", "PTA"]
---

# കനത്ത കാറ്റും മഴയും: കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ മേൽക്കൂര തകർന്നു

> **Lead Summary:** **കുറ്റ്യാടി**:**[**കനത്ത മഴയോടൊപ്പം ശക്തിയായി വീശിയ കാറ്റിൽ കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ മേൽക്കൂരയ്ക്ക് കേടുപാട്. ഹയർ സെക്കൻഡറി വിഭാഗം കെട്ടിടത്തിന്റെ മൂന്നാം നിലയിലെ മേൽക്കൂരയിൽ സ്ഥാപിച്ചിരുന്ന ഷീറ്റുകൾ കാറ്റിൽ പാറിപോയി.

## Article Content

**കുറ്റ്യാടി**:**[**കനത്ത മഴയോടൊപ്പം ശക്തിയായി വീശിയ കാറ്റിൽ കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ മേൽക്കൂരയ്ക്ക് കേടുപാട്. ഹയർ സെക്കൻഡറി വിഭാഗം കെട്ടിടത്തിന്റെ മൂന്നാം നിലയിലെ മേൽക്കൂരയിൽ സ്ഥാപിച്ചിരുന്ന ഷീറ്റുകൾ കാറ്റിൽ പാറിപോയി.

ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് സംഭവം. സംഭവത്തെ തുടർന്ന് സ്കൂൾ അധികൃതരും പിടിഎ എസ്എംസി ഭാരവാഹികളും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

കെട്ടിടത്തിന്റെ മേൽക്കൂര പൂർവസ്ഥിതിയിലാക്കാൻ അടിയന്തരമായി ഇടപെടണമെന്ന് പിടിഎ എസ്എംസി യോഗം കുറ്റ്യാടി ഗ്രാമപഞ്ചായത്തിനോട് ആവശ്യപ്പെട്ടു. തുടർനടപടികൾക്കായി ജില്ലാ പഞ്ചായത്തിന് നിവേദനം സമർപ്പിച്ച് ഫണ്ട് അനുവദിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

പ്രിൻസിപ്പൽ ഡോ. ഇ.സെഡ്.എ. അൻവർ ഷമീം, പിടിഎ പ്രസിഡന്റ് വി.കെ. റഫീഖ്, എസ്എംസി ചെയർമാൻ സമീർ ഓണിയിൽ എന്നിവരുടെ നേതൃത്വത്തിലാണ് ആവശ്യം ഉന്നയിച്ചത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/377003/kuttiady-govt-hss-roof-damaged-heavy-rain-wind)