---
title: "നവലിബറൽ നയങ്ങൾക്കെതിരെ കർഷക കൂട്ടായ്മ; കുറ്റ്യാടിയിൽ സെമിനാർ സംഘടിപ്പിച്ചു"
english_title: "Kuttiady Seminar Neoliberal Policies Left Approach Kisan"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/376991/kuttiady-karshakasangham-seminar-neoliberal-policies"
published_at: "2026-08-06T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7434f33923b_kuttiady-karshakasangham-seminar-neoliberal-policies.jpg"
keywords: ["MEET", "TALK", "UNION", "LEFT", "KUTTIADI", "SEMINAR"]
---

# നവലിബറൽ നയങ്ങൾക്കെതിരെ കർഷക കൂട്ടായ്മ; കുറ്റ്യാടിയിൽ സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** **കുറ്റ്യാടി**:[കർഷകസംഘം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി കുറ്റ്യാടിയിൽ 'നവലിബറൽ നയങ്ങളും ഇടതുപക്ഷ സമീപനവും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കർഷകസംഘം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം കെ. ജയദേവൻ വിഷയം അവതരിപ്പിച്ച് സംസാരിച്ചു.

## Article Content

**കുറ്റ്യാടി**:[കർഷകസംഘം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി കുറ്റ്യാടിയിൽ 'നവലിബറൽ നയങ്ങളും ഇടതുപക്ഷ സമീപനവും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കർഷകസംഘം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം കെ. ജയദേവൻ വിഷയം അവതരിപ്പിച്ച് സംസാരിച്ചു.

കർഷക പ്രശ്നങ്ങൾക്ക് പരിഹാരമായി ഇടതുപക്ഷ നയങ്ങളും സംഘടിത പോരാട്ടങ്ങളും അനിവാര്യമാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം ടി.പി. പവിത്രൻ സെമിനാറിൽ അധ്യക്ഷത വഹിച്ചു.

കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.പി. കുഞ്ഞമ്മദ് കുട്ടി, കെ.പി. ചന്ദ്രി, സ്വാഗത സംഘം ചെയർമാൻ പി.സി. ഷൈജു, എ.എം. റഷീദ്, സി.പി. അശോകൻ എന്നിവർ സംസാരിച്ചു. കർഷകസംഘം ഏരിയാ സെക്രട്ടറി സി.എൻ. ബാലകൃഷ്ണൻ സ്വാഗതവും ടി.കെ. മോഹൻദാസ് നന്ദിയും പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/376991/kuttiady-karshakasangham-seminar-neoliberal-policies)