---
title: "കുറ്റ്യാടിയിൽ സുഹൃത്തിനായി കാത്തുനിന്ന യുവാവിന് മർദ്ദനമേറ്റതായി പരാതി ; കേസെടുത്തു "
english_title: "Kuttiady Bar Attack Case Vishag Injured Police FIR-NEW"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/376957/kuttiady-bar-attack-vishag-injured-fir-NEW"
published_at: "2026-08-06T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a741f42073e5_kuttiady-bar-attack-vishag-injured-fir.jpg"
keywords: ["CRIME", "POLCE", "COURT", "INJRY", "LOCAL"]
---

# കുറ്റ്യാടിയിൽ സുഹൃത്തിനായി കാത്തുനിന്ന യുവാവിന് മർദ്ദനമേറ്റതായി പരാതി ; കേസെടുത്തു 

> **Lead Summary:** **കുറ്റ്യാടി:[**കുറ്റ്യാടി പാർക്ക് റസിഡൻസി ബാറിന് മുന്നിൽ യുവാവിന് നേരെ മർദ്ദനമേറ്റതായി പരാതി. മർദ്ദനത്തിൽ തളിയിൽ കരിക്കടൻപോയിൽ സ്വദേശി വിശാഖ് ന് മൂക്കിന് ഗുരുതരമായി പരിക്കേറ്റതയാണ് പരാതി.

## Article Content

**കുറ്റ്യാടി:[**കുറ്റ്യാടി പാർക്ക് റസിഡൻസി ബാറിന് മുന്നിൽ യുവാവിന് നേരെ മർദ്ദനമേറ്റതായി പരാതി. മർദ്ദനത്തിൽ തളിയിൽ കരിക്കടൻപോയിൽ സ്വദേശി വിശാഖ് ന് മൂക്കിന് ഗുരുതരമായി പരിക്കേറ്റതയാണ് പരാതി.

സംഭവത്തിൽ രോഹിത്ത് എന്ന യുവാവിനെതിരെ കുറ്റ്യാടി പോലീസ് കേസെടുത്തു .ആഗസ്ററ് രാത്രി 11:30 ഓടെയായിരുന്നു സംഭവം. വിശാഖ് സുഹൃത്ത്‌ ദീപക്കിനെ കുറ്റ്യാടി പാർക്ക് റസിഡൻസി ബാറിന്റെ മുന്നിൽ കാത്തുനിൽക്കുന്നതിനിടെ, ബാറിൽ നിന്ന് ഇറങ്ങി വന്ന രോഹിത് യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നത്.

കൈയ്യിൽ ധരിച്ചിരുന്ന വളപോലുള്ള വസ്തു ഉപയോഗിച്ചാണ് മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു. പരിക്കേറ്റ വിശാഖിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. വിശാഖിന്റെ പരാതിയിൽ കുറ്റ്യാടി പോലീസ് കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/376957/kuttiady-bar-attack-vishag-injured-fir-NEW)