---
title: "വഴിയിൽ തടഞ്ഞുനിർത്തി വയോധികനെ മർദിച്ചതായി പരാതി; പോലീസ് കേസെടുത്തു "
english_title: "Elderly Man Assaulted in Chapparath Nada, Two Arrested Case Filed-NEW-new"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/376587/chapparath-nada-elderly-man-assault-case-registered-NEW-new"
published_at: "2026-08-04T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71b4eb72522_chapparath-nada-elderly-man-assault-case-registered.jpg"
keywords: ["ASSLT", "CRIME", "FIGHT", "LOCAL", "Police"]
---

# വഴിയിൽ തടഞ്ഞുനിർത്തി വയോധികനെ മർദിച്ചതായി പരാതി; പോലീസ് കേസെടുത്തു 

> **Lead Summary:** **തൊട്ടിൽപാലം**:**[**വീട്ടുമുറ്റത്തുണ്ടായ തർക്കം തടയാൻ ശ്രമിച്ചതിന്റെ വിരോധത്തിൽ വയോധികന് മർദ്ദനമേറ്റതായി പരാതി. മൊയിലോത്തറ സ്വദേശി പരമ്പത്ത് നാരായണൻ ആണ് പരാതി നൽകിയത്. ജൂൺ 21ന് ചപ്പാരത്ത് നടയിൽ വെച്ചായിരുന്നു സംഭവം.

## Article Content

**തൊട്ടിൽപാലം**:**[**വീട്ടുമുറ്റത്തുണ്ടായ തർക്കം തടയാൻ ശ്രമിച്ചതിന്റെ വിരോധത്തിൽ വയോധികന് മർദ്ദനമേറ്റതായി പരാതി. മൊയിലോത്തറ സ്വദേശി പരമ്പത്ത് നാരായണൻ ആണ് പരാതി നൽകിയത്. ജൂൺ 21ന് ചപ്പാരത്ത് നടയിൽ വെച്ചായിരുന്നു സംഭവം.

പ്രദേശവാസിയായ പ്രകാശന്റെ വീട്ടുമുറ്റത്തുണ്ടായ പ്രശ്നം തടയാൻ നാരായണൻ ശ്രമിച്ചിരുന്നതായും ഇതിൽ പ്രകോപിതരായ മോളി, സുബിൻ എന്നിവർ പിന്നീട് നാരായണനെ വഴിയിൽ തടഞ്ഞുനിർത്തി പുറത്ത് അടിക്കുകയും വയറ്റിൽ ചവിട്ടുകയുമായിരുന്നു എന്ന് പരാതിയിൽ പറയുന്നു.

സംഭവത്തിൽ കാട്ടൻകൊട്ടുമ്മൽ സ്വദേശികളായ മോളി, സുബിൻ എന്നിവർക്കെതിരെ തൊട്ടിൽപ്പാലം പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/376587/chapparath-nada-elderly-man-assault-case-registered-NEW-new)