---
title: "വട്ടോളിയിൽ കാറിടിച്ച് വയോധികയ്ക്ക് പരിക്ക് പറ്റിയതായി പരാതി; കേസെടുത്തു പോലീസ് "
english_title: "Vattoli Zebra Crossing Accident: 60 Year Old Woman Injured, Case Registered-NEW"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/376548/vattoli-zebra-line-accident-woman-injured-case-registered-NEW"
published_at: "2026-08-04T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a719c8dedf03_vattoli-zebra-line-accident-woman-injured-case-registered.jpg"
keywords: ["ACCID", "INJUR", "POLIC", "TRAFF", "ZEBRA"]
---

# വട്ടോളിയിൽ കാറിടിച്ച് വയോധികയ്ക്ക് പരിക്ക് പറ്റിയതായി പരാതി; കേസെടുത്തു പോലീസ് 

> **Lead Summary:** **കുറ്റ്യാടി**:**[**വട്ടോളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വയോധികയ്ക്ക് പരികേറ്റതായി പരാതി. പാതിരാപറമ്പ് കപ്പുംചാലിൽ താമസിക്കുന്ന ശ്രീധരന്റെ ഭാര്യ ശാന്തയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. കഴിഞ്ഞ മാസം 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

## Article Content

**കുറ്റ്യാടി**:**[**വട്ടോളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വയോധികയ്ക്ക് പരികേറ്റതായി പരാതി. പാതിരാപറമ്പ് കപ്പുംചാലിൽ താമസിക്കുന്ന ശ്രീധരന്റെ ഭാര്യ ശാന്തയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. കഴിഞ്ഞ മാസം 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ശാന്ത സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കവേ കുറ്റ്യാടി ഭാഗത്തുനിന്ന് കക്കട്ടിൽ ഭാഗത്തേക്ക് വന്ന കാർ ഇവരെ ഇടിച്ചുതെറിപ്പിച്ചതായി പരാതിയിൽ പറയുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ശാന്തയ്ക്ക് ശരീരത്തിലുടനീളം പരിക്കേറ്റു. അശ്രദ്ധമായി വാഹനമോടിച്ചതിന് കാർ ഡ്രൈവർക്കെതിരെ കുറ്റ്യാടി പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/376548/vattoli-zebra-line-accident-woman-injured-case-registered-NEW)