---
title: "പദ്ധതി വിഹിതം വെട്ടിക്കുറച്ചു; കുന്നുമ്മൽ പഞ്ചായത്തിൽ  യു.ഡി.എഫ് സർക്കാരിനെതിരെ എൽ.ഡി.എഫ് പ്രതിഷേധ മാർച്ച് "
english_title: "LDF March Kunnummal Panchayat Protest UDF Govt Fund Cut"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/376467/ldf-march-kunnummal-panchayat-protest-udf-fund-cut"
published_at: "2026-08-04T08:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a715a7b06c9d_ldf-march-kunnummal-panchayat-protest-udf-fund-cut.jpg"
keywords: ["kunnummal", "PROTE", "MARCH", "PANCH", "LDF", "FUND"]
---

# പദ്ധതി വിഹിതം വെട്ടിക്കുറച്ചു; കുന്നുമ്മൽ പഞ്ചായത്തിൽ  യു.ഡി.എഫ് സർക്കാരിനെതിരെ എൽ.ഡി.എഫ് പ്രതിഷേധ മാർച്ച് 

> **Lead Summary:** **കുറ്റ്യാടി:[**തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറച്ച യു.ഡി.എഫ് സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് കുന്നുമ്മൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

## Article Content

**കുറ്റ്യാടി:[**തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറച്ച യു.ഡി.എഫ് സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് കുന്നുമ്മൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

കക്കട്ടിൽ നിന്ന് ആരംഭിച്ച മാർച്ച് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ലതിക ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ പ്രയാസങ്ങൾ കാണാതെ പോകുന്ന സർക്കാരാണ് യു.ഡി.എഫെന്നും വികസന പദ്ധതികൾ തടസ്സപ്പെടുത്തുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അവർ ആരോപിച്ചു.

പദ്ധതി വിഹിതം കൃത്യമായി അനുവദിക്കാത്തത് പ്രാദേശിക വികസന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ജനക്ഷേമ പദ്ധതികൾ അട്ടിമറിക്കുന്ന നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്നും എൽ.ഡി.എഫ് നേതാക്കൾ വ്യക്തമാക്കി.

ചടങ്ങിൽ നീലിയോട്ട് നാണു അധ്യക്ഷത വഹിച്ചു. പി.വി. പ്രഭാകരൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു. കെ.ടി. ചന്ദ്രൻ, കെ.കെ. ദിനേശൻ, കെ. ശശീന്ദ്രൻ, റീന സുരേഷ്, പവി രാജൻ മാസ്റ്റർ, വി.പി. കൃഷ്ണൻ, പി. വിനോദൻ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/376467/ldf-march-kunnummal-panchayat-protest-udf-fund-cut)