---
title: "കടത്തനാടൻകല്ലിൽ ടിപ്പർ ലോറി സ്കൂട്ടറിലിടിച്ച് യുവതിക്ക് ഗുരുതര പരിക്ക്; സംഭവത്തിൽ കേസെടുത്ത്‌ പോലീസ് "
english_title: "Kuttiyadi Accident Tipper Lorry Hits Scooter Woman Injured-new"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/376329/kuttiyadi-accident-tipper-lorry-scooter-injured-new"
published_at: "2026-08-03T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a703ac3b6e3f_kuttiyadi-accident-tipper-lorry-scooter-injured.jpg"
keywords: ["Kuttiadi", "ACCID", "LORRY", "SCOOT", "INJUR", "POLIC"]
---

# കടത്തനാടൻകല്ലിൽ ടിപ്പർ ലോറി സ്കൂട്ടറിലിടിച്ച് യുവതിക്ക് ഗുരുതര പരിക്ക്; സംഭവത്തിൽ കേസെടുത്ത്‌ പോലീസ് 

> **Lead Summary:** കുറ്റ്യാടി:**[**കുറ്റ്യാടി കല്ലാച്ചി റോഡിലെ കടത്തനാടൻകല്ലിൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് പരിക്കേറ്റു. നരിപ്പറ്റ, വാണിമേൽ പാലം സ്വദേശി പണ്ടിത്തറേമ്മൽ ഹൗസിൽ അർഷിന നജീബിനാണ് പരിക്കേറ്റത്. കഴിഞ്ഞ മാസം 23ന് രാത്രി ഓടെയായിരുന്നു അപകടം നടന്നത്.

## Article Content

കുറ്റ്യാടി:**[**കുറ്റ്യാടി കല്ലാച്ചി റോഡിലെ കടത്തനാടൻകല്ലിൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് പരിക്കേറ്റു. നരിപ്പറ്റ, വാണിമേൽ പാലം സ്വദേശി പണ്ടിത്തറേമ്മൽ ഹൗസിൽ അർഷിന നജീബിനാണ് പരിക്കേറ്റത്. കഴിഞ്ഞ മാസം 23ന് രാത്രി ഓടെയായിരുന്നു അപകടം നടന്നത്.

അർഷിന സ്കൂട്ടറിൽ കുറ്റ്യാടി ഭാഗത്തുനിന്നും കല്ലാച്ചി ഭാഗത്തേക്ക് പോവുകയായിരുന്നു. എതിർദിശയിൽ നിന്നുവന്ന ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിക്കുകയും റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ വലതുഭാഗത്തെ മുഖത്തെ എല്ലിനും വലതുകാൽമുട്ടിനും ഗുരുതരമായി പരിക്കേറ്റു എന്നാണ് എഫ് ഐ റിൽ പറയുന്നത്.

പരിക്കേറ്റ യുവതിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ടിപ്പർ ലോറി ഡ്രൈവർക്കെതിരെ കുറ്റ്യാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/376329/kuttiyadi-accident-tipper-lorry-scooter-injured-new)