---
title: "കക്കയം ഡാമിൽ റെഡ് അലർട്ട് തുടരുന്നു; സ്പിൽവേ ഗേറ്റുകൾ തുറന്ന നിലയിൽ, ജലനിരപ്പ് പൂർണ്ണ സംഭരണശേഷിയിലേക്ക്"
english_title: "Kakkayam Dam Red Alert Water Level 97 Percent Kerala"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/376288/kakkayam-dam-red-alert-water-level-august-3"
published_at: "2026-08-03T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a701d5dd8493_kakkayam-dam-red-alert-water-level-august-3.jpg"
keywords: ["Kuttiadi", "DAM01", "WATER", "ALERT", "KERAL", "RAINY"]
---

# കക്കയം ഡാമിൽ റെഡ് അലർട്ട് തുടരുന്നു; സ്പിൽവേ ഗേറ്റുകൾ തുറന്ന നിലയിൽ, ജലനിരപ്പ് പൂർണ്ണ സംഭരണശേഷിയിലേക്ക്

> **Lead Summary:** **കുറ്റ്യാടി:[**കക്കയം ജലസംഭരണിയിൽ റെഡ് അലർട്ട് തുടരുന്നു. കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ സംഭരണിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇന്നലെ തുറന്ന രണ്ട് സ്പിൽവേ ഗേറ്റുകളും നിലവിൽ 0.25 അടി വീതം തുറന്ന നിലയിലാണ്. ഇന്ന് രാവിലെ 7 മണിക്ക് രേഖപ്പെടുത്തിയ കണക്കനുസരിച്ച് 757.67 മീറ്ററാണ് (2485.8 അടി) ഡാമിലെ ജലനിരപ്പ്.

## Article Content

**കുറ്റ്യാടി:[**കക്കയം ജലസംഭരണിയിൽ റെഡ് അലർട്ട് തുടരുന്നു. കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ സംഭരണിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇന്നലെ തുറന്ന രണ്ട് സ്പിൽവേ ഗേറ്റുകളും നിലവിൽ 0.25 അടി വീതം തുറന്ന നിലയിലാണ്. ഇന്ന് രാവിലെ 7 മണിക്ക് രേഖപ്പെടുത്തിയ കണക്കനുസരിച്ച് 757.67 മീറ്ററാണ് (2485.8 അടി) ഡാമിലെ ജലനിരപ്പ്.

758.05 മീറ്ററാണ് ജലസംഭരണിയുടെ പൂർണ്ണ സംഭരണശേഷി. നിലവിൽ 33.0672 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് സംഭരണിയിലുള്ളത് (97.31%). കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5.9241 ദശലക്ഷം ഘനമീറ്റർ വെള്ളം ഒഴുകിയെത്തിയപ്പോൾ, സ്പിൽവേ വഴി 0.4793 ദശലക്ഷം ഘനമീറ്റർ വെള്ളം പുറത്തുവിട്ടു.

വൈദ്യുതി ഉൽപ്പാദനത്തിനായി 3.3123 ദശലക്ഷം ഘനമീറ്റർ വെള്ളം ഉപയോഗിച്ച് 4.6831 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ കക്കയം മേഖലയിൽ 104 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.

ജൂൺ 1 മുതൽ ഇതുവരെ ആകെ 2990 മില്ലിമീറ്റർ മഴ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 756.21 മീറ്ററും (86.55%) ആയിരുന്നു ജലനിരപ്പ്. ബാണാസുരയിൽ നിന്നുള്ള കൺട്രോൾ ഷാഫ്റ്റ് ഗേറ്റ് ജൂൺ 29 മുതൽ പൂർണ്ണമായി അടച്ചിട്ടിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/376288/kakkayam-dam-red-alert-water-level-august-3)