---
title: "കുറ്റ്യാടി ചുരത്തിൽ വൻ അപകടം ഒഴിവാക്കി ഡ്രൈവർ സുധീഷ്; കെ എസ് ആർ ടി സി  അസോസിയേഷൻ ആദരിച്ചു"
english_title: "KSRTC Driver Sudheesh Honored Kuttiady Ghat Rescue"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/376140/ksrtc-driver-sudheesh-honored-kuttiady-ghat"
published_at: "2026-08-02T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6eeabc1132e_ksrtc-driver-sudheesh-honored-kuttiady-ghat.jpg"
keywords: ["Kuttiadi", "DRIVER", "RESCUE", "KSRTC", "HONOR", "BUS"]
---

# കുറ്റ്യാടി ചുരത്തിൽ വൻ അപകടം ഒഴിവാക്കി ഡ്രൈവർ സുധീഷ്; കെ എസ് ആർ ടി സി  അസോസിയേഷൻ ആദരിച്ചു

> **Lead Summary:** **തൊട്ടിൽപ്പാലം**:**[**കുറ്റ്യാടി ചുരത്തിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരെ അവസരോചിതമായ ഇടപെടലിലൂടെ രക്ഷിച്ച ഡ്രൈവർ എൻ.പി. സുധീഷിനെ കെ.എസ്.ആർ.ടി.സി എംപ്ലോയീസ് അസോസിയേഷൻ തൊട്ടിൽപ്പാലം യൂണിറ്റ് കമ്മിറ്റി അനുമോദിച്ചു.

## Article Content

**തൊട്ടിൽപ്പാലം**:**[**കുറ്റ്യാടി ചുരത്തിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരെ അവസരോചിതമായ ഇടപെടലിലൂടെ രക്ഷിച്ച ഡ്രൈവർ എൻ.പി. സുധീഷിനെ കെ.എസ്.ആർ.ടി.സി എംപ്ലോയീസ് അസോസിയേഷൻ തൊട്ടിൽപ്പാലം യൂണിറ്റ് കമ്മിറ്റി അനുമോദിച്ചു.

ചുരത്തിലൂടെ സർവീസ് നടത്തുന്നതിനിടെ ബസിന് പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. എന്നാൽ, പതറാതെ സുധീഷ് നടത്തിയ സമയോചിതമായ പ്രവർത്തനമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. യൂണിറ്റ് പ്രസിഡന്റ് സി.പി. ഗിരീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എൻ.കെ. ജയദാസൻ ഉപഹാരം നൽകി സുധീഷിനെ ആദരിച്ചു.

പി.പി. സജീവൻ സ്വാഗതവും എ.എം. വത്സകുമാർ നന്ദിയും പറഞ്ഞു. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ കൂട്ടായ്മയിൽ നടന്ന ചടങ്ങിൽ നിരവധി ജീവനക്കാരും നാട്ടുകാരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/376140/ksrtc-driver-sudheesh-honored-kuttiady-ghat)