---
title: "സ്വരമാധുരിയുടെ ഓർമ്മയിൽ നരിക്കൂട്ടുംചാൽ; എസ്. ജാനകി അനുസ്മരണം സംഘടിപ്പിച്ചു"
english_title: "SJ Janaki Remembrance Kuttiady Swaranjali EV Valsan-new"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/375664/sj-janaki-swaranjali-kuttiady-remembrance-new"
published_at: "2026-07-31T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c25dbbf62a_sj-janaki-swaranjali-kuttiady-remembrance.jpg"
keywords: ["Latest News", "Singer", "A S Janaki", "Kuttiady", "Swaranjali"]
---

# സ്വരമാധുരിയുടെ ഓർമ്മയിൽ നരിക്കൂട്ടുംചാൽ; എസ്. ജാനകി അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** > **കുറ്റ്യാടി:[**നരിക്കൂട്ടുംചാൽ എല്ലാ ഭാവങ്ങളും സ്വന്തമാക്കിയ ഗാനശലഭവും മലയാളികളുടെ മനസ്സിൽ ഇന്നും ജീവിക്കുന്ന സ്വരമാധുരിയുമാണ് എസ്. ജാനകിയെന്ന് പ്രമുഖ ഗാനരചയിതാവ് ഇ.വി. വത്സൻ അനുസ്മരിച്ചു. നരിക്കൂട്ടുംചാൽ മഹിള വേദികയും കാവിലുംപാറ റൂറൽ എംപ്ലോയീസ് വർക്കേഴ്സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച "ജാനകി അനുസ്മരണം സ്വരാഞ്ജലി" ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

> **കുറ്റ്യാടി:[**നരിക്കൂട്ടുംചാൽ എല്ലാ ഭാവങ്ങളും സ്വന്തമാക്കിയ ഗാനശലഭവും മലയാളികളുടെ മനസ്സിൽ ഇന്നും ജീവിക്കുന്ന സ്വരമാധുരിയുമാണ് എസ്. ജാനകിയെന്ന് പ്രമുഖ ഗാനരചയിതാവ് ഇ.വി. വത്സൻ അനുസ്മരിച്ചു. നരിക്കൂട്ടുംചാൽ മഹിള വേദികയും കാവിലുംപാറ റൂറൽ എംപ്ലോയീസ് വർക്കേഴ്സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച "ജാനകി അനുസ്മരണം സ്വരാഞ്ജലി" ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാല് ദക്ഷിണേന്ത്യൻ ഭാഷകളിലും ഒരുപോലെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അപൂർവ പ്രതിഭയാണ് എസ്. ജാനകിയമ്മ. കുട്ടിപ്പാട്ട് മുതൽ ശാസ്ത്രീയ സംഗീതം, ഫോക്ക്, ഭക്തിഗാനങ്ങൾ വരെ അനായാസം പാടി ഫലിപ്പിച്ച ഗായികയാണ് അവര്‍. നരിക്കൂട്ടുംചാൽ മഹിള വേദിക പ്രസിഡന്റ് കെ.പി. റീജ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

യുവ ഗായിക ആതിര വിജിത്ത് ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ എസ്. ജാനകിയുടെ പ്രശസ്ത ഗാനങ്ങൾ ആതിര വിജിത്ത് ആലപിച്ചത് സദസ്സിന് വേറിട്ടൊരു അനുഭവമായി. പി.ബി. പ്രവീണ, എം.കെ. രമ തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി.നിരവധി സംഗീത പ്രേമികളും സ്ത്രീകളും പരിപാടിയിൽ സജീവമായി പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/375664/sj-janaki-swaranjali-kuttiady-remembrance-new)