---
title: "കുറ്റ്യാടി തേങ്ങയ്ക്ക് ലോകശ്രദ്ധ ഉറപ്പാക്കാൻ നീക്കം; ഭൗമസൂചിക പദവിക്കായുള്ള നടപടികൾ അവസാന ഘട്ടത്തിൽ"
english_title: "Kuttiady Coconut GI Tag Application Kerala Agriculture Geographical Indication"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/375560/kuttiady-coconut-gi-tag-application-kerala-agriculture"
published_at: "2026-07-30T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b29e5838c2_kuttiady-coconut-gi-tag-application-kerala-agriculture.jpg"
keywords: ["Kuttiady Coconut", "GI Tag", "Kerala Agriculture", "Geographical Indication", "Farmers"]
---

# കുറ്റ്യാടി തേങ്ങയ്ക്ക് ലോകശ്രദ്ധ ഉറപ്പാക്കാൻ നീക്കം; ഭൗമസൂചിക പദവിക്കായുള്ള നടപടികൾ അവസാന ഘട്ടത്തിൽ

> **Lead Summary:** കുറ്റ്യാടി: **[**കാർഷിക മേഖലയ്ക്ക് നാഴികക്കല്ലാവാനിരിക്കുന്ന 'കുറ്റ്യാടി തേങ്ങ'യുടെ ഭൗമസൂചിക പദവി ലഭ്യമാക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ വിപുലമായ യോഗം ചേർന്നു. കേരള കാർഷിക സർവകലാശാല, സംസ്ഥാന കൃഷി വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കർഷക സംഘടനകൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് യോഗം ചേർന്നത്.

## Article Content

കുറ്റ്യാടി: **[**കാർഷിക മേഖലയ്ക്ക് നാഴികക്കല്ലാവാനിരിക്കുന്ന 'കുറ്റ്യാടി തേങ്ങ'യുടെ ഭൗമസൂചിക പദവി ലഭ്യമാക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ വിപുലമായ യോഗം ചേർന്നു. കേരള കാർഷിക സർവകലാശാല, സംസ്ഥാന കൃഷി വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കർഷക സംഘടനകൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് യോഗം ചേർന്നത്.

പദവിക്കായുള്ള ഔദ്യോഗിക അപേക്ഷ സമർപ്പിക്കുന്നതിന്റെ ഭാഗമായി ചരിത്രപരവും ശാസ്ത്രീയവുമായ വിവരങ്ങളും രേഖകളും ശേഖരിക്കുന്നതിന് പ്രത്യേക സമിതിയെ യോഗത്തിൽ നിയോഗിച്ചു.

കുറ്റ്യാടി തേങ്ങയുടെ ഉത്ഭവം, മറ്റ് നാളികേര ഇനങ്ങളിൽ നിന്നുള്ള സവിശേഷതകൾ, കൃഷിപാരമ്പര്യം, ലഭ്യമായ പഴയകാല രേഖകൾ എന്നിവ ക്രോഡീകരിച്ച് അപേക്ഷ നൽകാനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് ഡോ. രാജി വാസുദേവൻ നമ്പൂതിരി വ്യക്തമാക്കി.

കാവിലുംപാറ പഞ്ചായത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് മേഘ പൊയിലുപറമ്പത്ത് അധ്യക്ഷത വഹിച്ചു. കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് യു.വി. ബിന്ദു, കാവിലുംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമേശൻ മണലിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ബോബി മുക്കൻതോട്ടം, എം. സുജിന, സർവേ ഓഫീസർ അഖില മർലിൻ മാത്യു, കൃഷി ഓഫീസർമാരായ രേഷ്മ നായർ, മെൽവിൻ മോഹൻ, മിഥുന ശിവാനന്ദൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/375560/kuttiady-coconut-gi-tag-application-kerala-agriculture)