---
title: ""കുട്ടികൾക്ക് ഇനി മികവുറ്റ ക്ലാസ്‌റൂമുകൾ": വേളം പഞ്ചായത്തിലെ സ്കൂളുകളുടെ പുരോഗതി വിലയിരുത്തി പാറക്കൽ അബ്ദുല്ല എം.എൽ.എ"
english_title: "Kuttiady Velam 4 Govt Schools Building Construction Review Meeting by MLA Parakkal Abdulla"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/375311/kuttiady-velam-4-govt-schools-building-construction-review-mla"
published_at: "2026-07-29T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69b78f3bade_kuttiady-velam-4-govt-schools-building-construction-review-mla.jpg"
keywords: ["Latest News", "Kuttiady", "VelamPanchayat", "GovtSchools", "ParakkalAbdulla"]
---

# "കുട്ടികൾക്ക് ഇനി മികവുറ്റ ക്ലാസ്‌റൂമുകൾ": വേളം പഞ്ചായത്തിലെ സ്കൂളുകളുടെ പുരോഗതി വിലയിരുത്തി പാറക്കൽ അബ്ദുല്ല എം.എൽ.എ

> **Lead Summary:** **കുറ്റ്യാടി**:**[**വേളം പഞ്ചായത്തിലെ നാല് സർക്കാർ സ്‌കൂളുകളിലെ കെട്ടിട നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി അവലോകന യോഗം ചേർന്നു. പാറക്കൽ അബ്ദുല്ല എം.എൽ.എയുടെ അധ്യക്ഷതയിൽ ആയഞ്ചേരി ക്യാംപ് ഓഫീസിലാണ് യോഗം നടന്നത്.

## Article Content

**കുറ്റ്യാടി**:**[**വേളം പഞ്ചായത്തിലെ നാല് സർക്കാർ സ്‌കൂളുകളിലെ കെട്ടിട നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി അവലോകന യോഗം ചേർന്നു. പാറക്കൽ അബ്ദുല്ല എം.എൽ.എയുടെ അധ്യക്ഷതയിൽ ആയഞ്ചേരി ക്യാംപ് ഓഫീസിലാണ് യോഗം നടന്നത്.

ജി.യു.പി.എസ് ചെറുകുന്ന്, ജി.എൽ.പി.എസ് ചേരാപുരം, ജി.എൽ.പി.എസ് കുറിച്ചകം, ജി.എൽ.പി.എസ് അരമ്പോൽ എന്നീ സ്‌കൂളുകളിലെ നിർമാണ പ്രവർത്തനങ്ങളുടെ നിലവിലെ സ്ഥിതി യോഗം വിശദമായി വിലയിരുത്തി. നിലവിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും പുതിയ പദ്ധതികൾക്കാവശ്യമായ എസ്റ്റിമേറ്റുകൾ ഉടൻ തയ്യാറാക്കാനും എം.എൽ.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

ചേരാപുരം ഗവ. എൽ.പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ഈ മാസം തന്നെ നടത്താനും അരമ്പോൽ, കുറിച്ചകം എൽ.പി സ്‌കൂളുകളുടെ നിർമാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ അധിക ഫണ്ട് കണ്ടെത്തി സമയബന്ധിതമായി പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായി.

യോഗത്തിൽ വേളം പഞ്ചായത്ത് പ്രസിഡന്റ് കെ.സി മുജീബ് റഹ്മാൻ, പ്രധാനാധ്യാപകരായ കെ.പി മൊയ്‌ദു, കെ. ശ്രീജ, സി. സതീശൻ, പി.ബി പ്രതിഭ, വിവിധ വകുപ്പ് എൻജിനീയർമാരായ സരിത, കെ.ടി ആഷിക്, എ. അഖിൽ, പി.ടി.എ പ്രതിനിധികളായ കരീം മാങ്ങോട്, അനസ് കടലാട്ട് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/375311/kuttiady-velam-4-govt-schools-building-construction-review-mla)