---
title: "കുറ്റ്യാടിയിൽ ജനകീയ ദുരന്തനിവാരണ സേന അബ്ദുൽ ജബ്ബാർ അനുസ്മരണം സംഘടിപ്പിച്ചു"
english_title: "Team JDNS Vice Chairman Abdul Jabbar Dies in Coconut Tree Accident Kuttiady"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/375261/abdul-jabbar-team-jdns-dies-coconut-tree-accident-kuttiady"
published_at: "2026-07-29T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a698c8043fbe_abdul-jabbar-team-jdns-dies-coconut-tree-accident-kuttiady.jpg"
keywords: ["Latest News", "Kuttiady", "TeamJDNS", "AbdulJabbar", "AccidentNews"]
---

# കുറ്റ്യാടിയിൽ ജനകീയ ദുരന്തനിവാരണ സേന അബ്ദുൽ ജബ്ബാർ അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** **കുറ്റ്യാടി:[**കുറ്റ്യാടിയിൽ തെങ്ങ് മുറിച്ചു മാറ്റുന്നതിനിടെ മരണപ്പെട്ട ടീം ജെഡിഎൻസ് വൈസ് ചെയർമാനും നാടിൻ്റെ രക്ഷകനുമായ അബ്ദുൾ ജബ്ബാറിന് കുറ്റ്യാടി ദേശത്തിൻ്റെ അനുശോചനം. തിങ്കളാഴ്ച ഉച്ചയ്ക്കാണ് വേട്ടോറ ചെറ്റയിൽ പീടികയ്ക്ക് സമീപത്തെ പറമ്പിൽ തെങ്ങുമുറിക്കുന്നതിനിടെ ജബ്ബാർ തെങ്ങിനൊപ്പം താഴേക്ക് വീഴുന്നതും മരണപ്പെടുന്നതും.

## Article Content

**കുറ്റ്യാടി:[**കുറ്റ്യാടിയിൽ തെങ്ങ് മുറിച്ചു മാറ്റുന്നതിനിടെ മരണപ്പെട്ട ടീം ജെഡിഎൻസ് വൈസ് ചെയർമാനും നാടിൻ്റെ രക്ഷകനുമായ അബ്ദുൾ ജബ്ബാറിന് കുറ്റ്യാടി ദേശത്തിൻ്റെ അനുശോചനം. തിങ്കളാഴ്ച ഉച്ചയ്ക്കാണ് വേട്ടോറ ചെറ്റയിൽ പീടികയ്ക്ക് സമീപത്തെ പറമ്പിൽ തെങ്ങുമുറിക്കുന്നതിനിടെ ജബ്ബാർ തെങ്ങിനൊപ്പം താഴേക്ക് വീഴുന്നതും മരണപ്പെടുന്നതും.

നാടിന്റെ ദുരന്തങ്ങളിലും ആപത്ഘട്ടങ്ങളിലും എപ്പോഴും മുൻപന്തിയിൽ നിന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന മനുഷ്യസ്നേഹിയായിരുന്നു ജബ്ബാർ. അദ്ദേഹത്തിന്റെ വേർപാടിൽ ടീം ജെഡിഎൻഎസ് അനുശോചന യോഗം സംഘടിപ്പിച്ചു.

> യോഗത്തിൽ ടീം ചെയർമാൻ മുത്തലിബ് ചെറിയകുമ്പളം അധ്യക്ഷത വഹിച്ചു."നാടിനുവേണ്ടി ജീവിച്ച ജബ്ബാർ നാടിന്റെ ഓർമ്മകളിൽ എന്നും ജീവിക്കും" എന്ന് പാറക്കൽ അബ്ദുള്ള എം.എൽ.എ അനുസ്മരിച്ചു.

കുറ്റ്യാടിക്ക് വലിയ നഷ്ടമാണ് ഈ വേർപാടിലൂടെ ഉണ്ടായിരിക്കുന്നതെന്ന് യോഗത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു. കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹൻദാസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീജേഷ് ഊരത്ത്, പി.പി. ദിനേശൻ, കോരങ്കോട്ട് മൊയ്തു, ടി.കെ. അഷ്റഫ്,

കെ. മനാഫ്, പി.കെ. സുരേഷ്, കെ.പി. വത്സൻ, സി.വി. മൊയ്തു, കെ. ചന്ദ്രമോഹൻ, മുഹമ്മദ് പേരാമ്പ്ര, നരയങ്കോടൻ ബഷീർ, ഹാഫിസ് പൊന്നേരി, സി.പി. രഘുനാഥ്, ഒ.വി. ലത്തീഫ്, സി.എച്ച്. ഷരീഫ്, മനോജ് ചാലിക്കണ്ടി, നസീർ ചെറിയകുമ്പളം, മേനിക്കണ്ടി അബ്ദുല്ല, മൊയ്തു മുള്ളൻകുന്ന്, ജമാൽ പാറക്കൽ, ഒ.വി. യാസർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് അനുശോചനം രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/375261/abdul-jabbar-team-jdns-dies-coconut-tree-accident-kuttiady)