---
title: "അധ്യാപകർക്ക് സർഗപരിശീലനം; കുന്നുമ്മൽ ഉപജില്ല വിദ്യാരംഗം പ്രവർത്തനങ്ങൾക്ക് തുടക്കം"
english_title: "Vidyarangam Shilpasala Kuttiady: Teachers Training Program Kunnummal Sub District"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/375183/vidyarangam-shilpasala-kuttiady-teachers-training-kunnummal"
published_at: "2026-07-28T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a68942e17a2e_vidyarangam-shilpasala-kuttiady-teachers-training-kunnummal.jpg"
keywords: ["Latest News", "Vidyarangam", "Kuttiady", "TeacherTraining", "Kunnummal"]
---

# അധ്യാപകർക്ക് സർഗപരിശീലനം; കുന്നുമ്മൽ ഉപജില്ല വിദ്യാരംഗം പ്രവർത്തനങ്ങൾക്ക് തുടക്കം

> **Lead Summary:** **കുറ്റ്യാടി**:**[**സ്കൂൾതല കലാ സാഹിത്യ പ്രവർത്തനങ്ങൾക്ക് പുതിയ ചൈതന്യവും ഊർജ്ജവും പകരാൻ ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാരംഗം കലാസാഹിത്യ വേദി കുന്നുമ്മൽ ഉപജില്ലയുടെ പ്രവർത്തനോദ്ഘാടനവും ഏകദിന അധ്യാപക ശിൽപശാലയും ദേവർകോവിൽ വെസ്റ്റ് എൽ.പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു.

## Article Content

**കുറ്റ്യാടി**:**[**സ്കൂൾതല കലാ സാഹിത്യ പ്രവർത്തനങ്ങൾക്ക് പുതിയ ചൈതന്യവും ഊർജ്ജവും പകരാൻ ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാരംഗം കലാസാഹിത്യ വേദി കുന്നുമ്മൽ ഉപജില്ലയുടെ പ്രവർത്തനോദ്ഘാടനവും ഏകദിന അധ്യാപക ശിൽപശാലയും ദേവർകോവിൽ വെസ്റ്റ് എൽ.പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു.

കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.വി ബിന്ദു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.എം രത്നവല്ലിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പ്രശസ്ത ഗാനരചയിതാവ് രമേശ് കാവിൽ മുഖ്യാതിഥിയായി പങ്കെടുത്തു.

സ്കൂളുകളിൽ വിദ്യാരംഗം പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ അദ്ദേഹം പങ്കുവെച്ചു. തുടർന്ന്, വരും വർഷങ്ങളിൽ നടപ്പിലാക്കാനുദ്ദേശിക്കുന്ന കലാ സാഹിത്യ മത്സരങ്ങൾ, ക്യാമ്പുകൾ, ക്ലാസുകൾ എന്നിവ ഉൾപ്പെടുത്തിയ ഉപജില്ല വിദ്യാരംഗം പ്രവർത്തന കലണ്ടർ എച്ച്.എം ഫോറം കൺവീനർ കെ. പ്രകാശൻ പ്രകാശനം ചെയ്തു.

ശിൽപശാലയുടെ ഭാഗമായി ജില്ലാ വിദ്യാരംഗം അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ പി.പി ദിനേശൻ വിഷയത്തിൽ ക്ലാസെടുക്കുകയും വിദ്യാരംഗം കൺവീനർ കെ.കെ ദീപേഷ് കുമാർ പദ്ധതി വിശദീകരിക്കുകയും ചെയ്തു.

ദേവർകോവിൽ വെസ്റ്റ് എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ എം.പി മനോജ് കുമാർ, കെ.കെ ഷറഫുന്നിസ, നവാസ് മൂന്നാംകൈ, നിധിൻ മുരളി, എം.ആർ മിനി, ടി.പി സുജിൻ എന്നിവർ ആശംസകൾ നേർന്നു. അധ്യാപകനും യുവഗായകനുമായ സിദ്ധാർത്ഥ് നയിച്ച 'യുവരാഗം' ഗാനമേള പരിപാടിയുടെ പ്രധാന ആകർഷണമായി മാറി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/375183/vidyarangam-shilpasala-kuttiady-teachers-training-kunnummal)