---
title: "ബാലറ്റും മഷിയും തത്സമയ വാർത്തയും; പൊതുതെരഞ്ഞെടുപ്പിനെ വെല്ലുന്ന ആവേശത്തിൽ വട്ടോളി സ്കൂൾ"
english_title: "Vattoli Govt UP School Parliament Election: Students Experience Democracy in Kakkattil"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/375154/vattoli-govt-up-school-parliament-election-students-kakkattil"
published_at: "2026-07-28T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a687f1342b99_vattoli-govt-up-school-parliament-election-students-kakkattil.jpg"
keywords: ["Latest News", "SchoolParliament", "StudentElection", "Kakkattil", "KidsNews"]
---

# ബാലറ്റും മഷിയും തത്സമയ വാർത്തയും; പൊതുതെരഞ്ഞെടുപ്പിനെ വെല്ലുന്ന ആവേശത്തിൽ വട്ടോളി സ്കൂൾ

> **Lead Summary:** **കക്കട്ടിൽ**:**[**പൊതുതെരഞ്ഞെടുപ്പിന്റെ എല്ലാ രീതികളും അക്ഷരംപ്രതി മാതൃകയാക്കി വട്ടോളി ഗവ. യു.പി സ്കൂളിൽ സംഘടിപ്പിച്ച സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് ആവേശകരമായ അനുഭവമായി. ജനാധിപത്യ പ്രക്രിയയുടെ നേർക്കാഴ്ച സമ്മാനിച്ച തെരഞ്ഞെടുപ്പിൽ വസുദേവ് സ്കൂൾ ലീഡറായും എസ്. ഇതൾ ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു.

## Article Content

**കക്കട്ടിൽ**:**[**പൊതുതെരഞ്ഞെടുപ്പിന്റെ എല്ലാ രീതികളും അക്ഷരംപ്രതി മാതൃകയാക്കി വട്ടോളി ഗവ. യു.പി സ്കൂളിൽ സംഘടിപ്പിച്ച സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് ആവേശകരമായ അനുഭവമായി. ജനാധിപത്യ പ്രക്രിയയുടെ നേർക്കാഴ്ച സമ്മാനിച്ച തെരഞ്ഞെടുപ്പിൽ വസുദേവ് സ്കൂൾ ലീഡറായും എസ്. ഇതൾ ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു.

വിജയികളെ ഹെഡ്മാസ്റ്റർ കെ. പ്രകാശൻ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കൽ, നാമനിർദേശ പത്രികാ സമർപ്പണം, സൂക്ഷ്മപരിശോധന, സ്ഥാനാർഥികളുടെ പ്രചാരണം, പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമനം, ബാലറ്റ് ബോക്സ് ഒരുക്കൽ, വോട്ടർമാരുടെ വിരലിൽ മഷി പുരട്ടൽ, ഏജന്റുമാരുടെ സാന്നിധ്യത്തിൽ വോട്ടെണ്ണൽ തുടങ്ങി എല്ലാ ഘട്ടങ്ങളും പൂർണ്ണമായി പാലിച്ചായിരുന്നു തെരഞ്ഞെടുപ്പ്. കുട്ടീസ് മീഡിയയുടെ തല്‍സമയ

വാര്‍ത്ത സംപ്രേക്ഷേപണവും പരിപാടിക്ക് മാറ്റുകൂട്ടി. അധ്യാപകരുടെ മേൽനോട്ടത്തിൽ സ്കൂൾ സാമൂഹിക-ശാസ്ത്ര ക്ലബ്ബാണ് തെരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് മേൽനോട്ടം വഹിച്ചത്. വിജയികളെ പി.ടി.എ പ്രസിഡന്റ് പ്രതീഷ് കുമാർ, സ്കൂൾ സ്റ്റാഫ്, വിദ്യാർഥികൾ എന്നിവർ അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/375154/vattoli-govt-up-school-parliament-election-students-kakkattil)