---
title: "മികച്ച വിജയം: വേളം പഞ്ചായത്തിലെ മിഠുക്കരായ വിദ്യാര്‍ഥികളെ അനുമോദിച്ചു"
english_title: "Velam Panchayat Ward 16 Honors Top Students SSLC Plus Two LSS Winners Kuttiady-new"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/375117/velam-panchayat-ward-16-honors-top-students-kuttiady-new"
published_at: "2026-07-28T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6860d071dd8_velam-panchayat-ward-16-honors-top-students-kuttiady.jpg"
keywords: ["latest News", "VelamPanchayat", "KuttiadyNews", "StudentAchievement", "LSS"]
---

# മികച്ച വിജയം: വേളം പഞ്ചായത്തിലെ മിഠുക്കരായ വിദ്യാര്‍ഥികളെ അനുമോദിച്ചു

> **Lead Summary:** **കുറ്റ്യാടി**:**[**എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ വേളം ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് ആദരിച്ചു. വാർഡിലെ അഞ്ച് മിടുക്കരായ കുട്ടികൾക്കാണ് വാർഡ് മെമ്പർ സി.എച്ച് ഫസീലയുടെ നേതൃത്വത്തിൽ അനുമോദനം നൽകിയത്.

## Article Content

**കുറ്റ്യാടി**:**[**എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ വേളം ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് ആദരിച്ചു. വാർഡിലെ അഞ്ച് മിടുക്കരായ കുട്ടികൾക്കാണ് വാർഡ് മെമ്പർ സി.എച്ച് ഫസീലയുടെ നേതൃത്വത്തിൽ അനുമോദനം നൽകിയത്.

ചേരാപുരം ഈസ്റ്റ് എം.എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.സി മുജീബ് റഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ സി.എച്ച് ഫസീല അധ്യക്ഷത വഹിച്ച ചടങ്ങിൽ വിജയികൾക്കുള്ള ഉപഹാരങ്ങളും പ്രശംസാപത്രങ്ങളും വിതരണം ചെയ്തു. മുഹമ്മദ് ജസ്‌ലാൻ, ഫനു ജാസ്മിൻ, താഹ ഉസൈം, ധാർമിക് ദേവ്, ശിവാനി ടി.എം എന്നീ വിദ്യാർഥികളാണ് അനുമോദനം ഏറ്റുവാങ്ങിയത്.

ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.പി ജസീല, വാർഡ് കൺവീനർ ഗീത, ഇ.പി സലീം, കെ.സി ബാബു മാസ്റ്റർ, പി.കെ ബഷാർ മാസ്റ്റർ, കെ.പി സലീമ ടീച്ചർ, ആര്യങ്കാവിൽ അമ്മദ് എന്നിവർ സംസാരിച്ചു. വിദ്യാർഥികളുടെ ഈ വലിയ നേട്ടം നാടിന് മുഴുവൻ അഭിമാനമാണെന്ന് വാർഡ് മെമ്പർ വ്യക്തമാക്കി. അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ഉൾപ്പെടെ വൻജനപങ്കാളിത്തത്തോടെയാണ് പരിപാടി നടന്നത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/375117/velam-panchayat-ward-16-honors-top-students-kuttiady-new)