---
title: "വെള്ളംകുടി മുട്ടും; കുറ്റ്യാടി ജലശുദ്ധീകരണ ശാലയിലെ അറ്റകുറ്റപ്പണിയെ തുടർന്ന് ജലവിതരണം തടസ്സപ്പെടും"
english_title: "Water Supply Will Be Disrupted in Kuttiyadi Panchayat on July 27 and 28 Due to Pump Replacement"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/374915/kuttiyadi-water-supply-cut-july-27-28-pump-maintenance"
published_at: "2026-07-27T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a671cc5b1b0b_kuttiyadi-water-supply-cut-july-27-28-pump-maintenance.jpg"
keywords: ["Latest News", "Kuttiyadi", "Kerala Water Authority", "Water Supply Cut"]
---

# വെള്ളംകുടി മുട്ടും; കുറ്റ്യാടി ജലശുദ്ധീകരണ ശാലയിലെ അറ്റകുറ്റപ്പണിയെ തുടർന്ന് ജലവിതരണം തടസ്സപ്പെടും

> **Lead Summary:** **കുറ്റ്യാടി**:**[ **കേരള വാട്ടർ അതോറിറ്റിയുടെ പുറമേരി, പേരാമ്പ്ര സെക്ഷനുകൾക്ക് കീഴിലുള്ള കുറ്റ്യാടി 19 എം.എൽ.ഡി ജലശുദ്ധീകരണ ശാലയിൽ അറ്റകുറ്റപ്പണികളും 535 എച്ച്.പി. പമ്പ് സെറ്റ് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികളും നടക്കുന്നതിനാൽ ജലവിതരണം തടസ്സപ്പെടും.

## Article Content

**കുറ്റ്യാടി**:**[ **കേരള വാട്ടർ അതോറിറ്റിയുടെ പുറമേരി, പേരാമ്പ്ര സെക്ഷനുകൾക്ക് കീഴിലുള്ള കുറ്റ്യാടി 19 എം.എൽ.ഡി ജലശുദ്ധീകരണ ശാലയിൽ അറ്റകുറ്റപ്പണികളും 535 എച്ച്.പി. പമ്പ് സെറ്റ് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികളും നടക്കുന്നതിനാൽ ജലവിതരണം തടസ്സപ്പെടും.

ഇതിന്റെ ഭാഗമായി വരുന്ന 27, 28 തീയതികളിൽ പേരാമ്പ്ര സെക്ഷന് കീഴിൽ വരുന്ന കുറ്റ്യാടി പഞ്ചായത്തിൽ ജലവിതരണം പൂർണ്ണമായും മുടങ്ങുമെന്ന് പുറമേരി സെക്ഷൻ കേരള വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/374915/kuttiyadi-water-supply-cut-july-27-28-pump-maintenance)