---
title: "ബസിൽ നിന്ന് തെറിച്ചു വീണു; കക്കട്ടിൽ പ്ലസ് വൺ വിദ്യാർഥിനിക്ക് പരിക്ക്"
english_title: "Student Injured After Falling From Bus In Kakkat Nadapuram Kerala"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/374896/student-injured-falling-from-bus-kakkat-nadapuram"
published_at: "2026-07-27T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a670deebc278_WhatsApp_Image_2026-07-27_at_1.16.06_PM.jpeg"
keywords: ["Latest News", "- Kakkat", "Bus Accident", "Student Injured", "Priyadarshini Bus"]
---

# ബസിൽ നിന്ന് തെറിച്ചു വീണു; കക്കട്ടിൽ പ്ലസ് വൺ വിദ്യാർഥിനിക്ക് പരിക്ക്

> **Lead Summary:** **കക്കട്ടില്‍**:**[**സ്കൂളിലേക്ക് പോകുന്നതിനിടെ ബസിൽ നിന്ന് തെറിച്ച് വീണ് പ്ലസ് വൺ വിദ്യാർഥിനിക്ക് പരിക്കേറ്റു. നാദാപുരം ടിഐഎം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി കിഴക്കയിൽ വൈഗക്കാണ് പരിക്കേറ്റത്. കക്കട്ടിൽഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം.

## Article Content

**കക്കട്ടില്‍**:**[**സ്കൂളിലേക്ക് പോകുന്നതിനിടെ ബസിൽ നിന്ന് തെറിച്ച് വീണ് പ്ലസ് വൺ വിദ്യാർഥിനിക്ക് പരിക്കേറ്റു. നാദാപുരം ടിഐഎം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി കിഴക്കയിൽ വൈഗക്കാണ് പരിക്കേറ്റത്. കക്കട്ടിൽഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം.

സ്കൂളിലേക്ക് പോകാൻ പ്രിയദർശിനി ബസിൽ കയറുന്നതിനിടെ വിദ്യാർത്ഥി സ്റ്റെപ്പിൽ നിന്ന് തെറിച്ച് വീഴുകയായിരുന്നു. അകത്തേക്ക് കയറാൻ ശ്രമിക്കുമ്പോൾ ഉള്ളിൽ നിന്നും തള്ളിയതാണ് അപകടത്തിന് കാരണമായത്. ഓട്ടോമാറ്റിക്ക് ഡോർ ഡ്രൈവർ അടച്ച ഉടൻ തന്നെ വിദ്യാർത്ഥി പുറകിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

വിലങ്ങാടിന് സമീപം ഇന്ദിരാ നഗർ എന്ന സ്ഥലത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന ബസിൽ നിന്നാണ് വിദ്യാർത്ഥി വീണത്. ബസിൽ നല്ല തിരക്കായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ ഉടൻ ബസ് തടഞ്ഞുനിർത്തി വിദ്യാർഥിനിയെ റോഡിൽ നിന്ന് മാറ്റി.

ആദ്യം കക്കട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. പിന്നീട് വിദഗ്ധ ചികിത്സക്കായി നാദാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ തിരക്കുള്ള സമയത്താണ് സംഭവം നടന്നതെന്നും ബസിൽ നിരവധി വിദ്യാർഥികൾ ഉണ്ടായിരുന്നതായും നാട്ടുകാർ പറഞ്ഞു.

അപകടത്തെ തുടർന്ന് പ്രദേശത്ത് നേരിയ നേരത്തേക്ക് ഗതാഗത തടസ്സം ഉണ്ടായി. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ പ്രിയദർശിനി ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും എതിരെ നടപടി വേണമെന്നാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആവശ്യം.

**
**

**

**

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/374896/student-injured-falling-from-bus-kakkat-nadapuram)