---
title: "ഡൽഹി സമര വിജയം: കക്കട്ടിലിൽ കോൺഗ്രസ് അഭിവാദ്യ പ്രകടനം സംഘടിപ്പിച്ചു "
english_title: "Congress Rally Kakkattil Salute Delhi Student Protest Success Rahul Gandhi-new"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/374804/congress-rally-kakkattil-delhi-student-protest-new"
published_at: "2026-07-27T08:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66d3769765e_congress-rally-kakkattil-delhi-student-protest-new-new.jpg"
keywords: ["Latest News", "Congress", "Kakkattil", "Rahul Gandhi", "Student Protest", "Delhi"]
---

# ഡൽഹി സമര വിജയം: കക്കട്ടിലിൽ കോൺഗ്രസ് അഭിവാദ്യ പ്രകടനം സംഘടിപ്പിച്ചു 

> **Lead Summary:** **കക്കട്ടിൽ**:**[**ഡൽഹിയിൽ സമരം നടത്തി വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കും പോരാട്ടത്തിന് വീര്യം പകർന്ന രാഹുൽ ഗാന്ധിക്കും അഭിവാദ്യം അർപ്പിച്ച് കുന്നുമ്മൽ 15-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.

## Article Content

**കക്കട്ടിൽ**:**[**ഡൽഹിയിൽ സമരം നടത്തി വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കും പോരാട്ടത്തിന് വീര്യം പകർന്ന രാഹുൽ ഗാന്ധിക്കും അഭിവാദ്യം അർപ്പിച്ച് കുന്നുമ്മൽ 15-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.

വിദ്യാർത്ഥി പ്രക്ഷോഭം രാജ്യ ശ്രദ്ധയാകർഷിച്ച പശ്ചാത്തലത്തിൽ, രാഹുൽ ഗാന്ധിക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങളും ബാനറുകളുമായാണ് പ്രവർത്തകർ തെരുവിലിറങ്ങിയത്.

വാർഡ് അംഗം എലിയാറ ആനന്ദൻ പ്രകടനത്തിന് നേതൃത്വം നൽകി. ടി.വി. രാഹുൽ, സി.കെ. കുഞ്ഞബ്ദുള്ള ഹാജി, എ. ഗോപിദാസ്, കെ.കെ. അബ്ദുൾ അസീസ്, ബീന എലിയാറ, ഇ. പ്രകാശൻ, കുറ്റിയിൽ കൃഷ്ണൻ, സി.കെ. മമ്മു, കെ. ബാബുരാജൻ, ഒ.പി. ഗംഗാധരൻ, പി.കെ. രവീന്ദ്രൻ, ടി.വി. ദിലീപൻ, എം. അബ്ദുള്ള, പ്രിന പ്രകാശൻ, കുഞ്ഞമ്മദ് കുപ്പാണ്ടി, ഷാജഹാൻ കല്ലേരി തുടങ്ങിയവർ പങ്കെടുത്തു.

വിദ്യാർത്ഥികളുടെ സമരം ജനാധിപത്യത്തിന്റെ വിജയമാണെന്നും യുവാക്കളുടെ ശബ്ദത്തിന് രാജ്യം ചെവികൊടുത്തതിന്റെ തെളിവാണിതെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. ഡൽഹി സമരത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും അഭിവാദ്യം അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/374804/congress-rally-kakkattil-delhi-student-protest-new)