---
title: "കുന്നുമ്മൽ ഗ്രാമപഞ്ചായത്തിൽ  ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന; ബേക്കറിയിൽ പുഴുവരിച്ച ബിസ്കറ്റ് മാവ്"
english_title: "Food Safety Raid Kuttyadi Bakery Worm Infested Biscuit Dough Destroyed"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/374749/food-safety-raid-kuttyadi-bakery-worm-infested-biscuit-dough-destroyed"
published_at: "2026-07-26T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65f1dc5ebf5_food-safety-raid-kuttyadi-bakery-worm-infested-biscuit-dough-destroyed.jpg"
keywords: ["Latest News", "Food Safety", "Kuttyadi", "Bakery Raid", "Honey Food Production"]
---

# കുന്നുമ്മൽ ഗ്രാമപഞ്ചായത്തിൽ  ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന; ബേക്കറിയിൽ പുഴുവരിച്ച ബിസ്കറ്റ് മാവ്

> **Lead Summary:** **കുറ്റ്യാടി:[**കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ ‘ഹണി ഫുഡ് പ്രൊഡക്ഷൻ’ എന്ന ബേക്കറി നിർമ്മാണ യൂണിറ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ ഗുരുതര ശുചിത്വ ലംഘനങ്ങൾ കണ്ടെത്തി. ബിസ്കറ്റ് നിർമ്മാണത്തിനായി തയ്യാറാക്കിയ മിശ്രിതത്തിൽ നിന്ന് ദുർഗന്ധം പുറത്തുവന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പുഴുക്കളുടെ സാന്നിധ്യം കണ്ടെത്തിയത്.

## Article Content

**കുറ്റ്യാടി:[**കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ ‘ഹണി ഫുഡ് പ്രൊഡക്ഷൻ’ എന്ന ബേക്കറി നിർമ്മാണ യൂണിറ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ ഗുരുതര ശുചിത്വ ലംഘനങ്ങൾ കണ്ടെത്തി. ബിസ്കറ്റ് നിർമ്മാണത്തിനായി തയ്യാറാക്കിയ മിശ്രിതത്തിൽ നിന്ന് ദുർഗന്ധം പുറത്തുവന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പുഴുക്കളുടെ സാന്നിധ്യം കണ്ടെത്തിയത്.

കേടായ മുട്ടകൾ അസംസ്കൃത വസ്തുവായി ഉപയോഗിച്ചതാണ് ഇതിന് കാരണമായതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പഴകിയതും പൊട്ടിയതുമായ മുട്ടകൾ അതീവ വൃത്തിഹീനമായ സാഹചര്യത്തിലാണ് ട്രേകളിൽ സൂക്ഷിച്ചിരുന്നത്. ട്രേകളുടെ അടിവശത്ത് മുട്ട പൊട്ടിയൊലിച്ച് പുഴുക്കൾ അരിച്ച നിലയിലായിരുന്നു.

കൂടാതെ, ബേക്കറി ഉൽപ്പന്നങ്ങൾക്കായി സൂക്ഷിച്ചിരുന്ന ടൂട്ടി ഫ്രൂട്ടിയുടെ പാത്രത്തിൽ എലിക്കാഷ്ഠവും ഉറുമ്പുകളും കണ്ടെത്തിയിട്ടുണ്ട്. പരിശോധനയുടെ ഭാഗമായി പുഴുവരിച്ച 7 കിലോഗ്രാം ബിസ്കറ്റ് മാവ് ഉദ്യോഗസ്ഥർ സ്ഥലത്തുവെച്ച് നശിപ്പിക്കുകയും തുടർനടപടികൾക്കായി ഭക്ഷ്യസാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു.

ലേബൽ വിവരങ്ങളില്ലാത്ത 4 കിലോഗ്രാം ഡെസിക്കേറ്റഡ് കോക്കനറ്റ് പൊടിയുടെ ഉപയോഗം തടഞ്ഞു. പാക്കേജ് ചെയ്ത ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും ലേബൽ വിവരങ്ങളും ഉറപ്പാക്കിയ ശേഷം മാത്രമേ നിർമ്മാണത്തിന് ഉപയോഗിക്കാവൂ എന്ന് സ്ഥാപന ഉടമയ്ക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/374749/food-safety-raid-kuttyadi-bakery-worm-infested-biscuit-dough-destroyed)